»   »  രാധികയുടെ രഹസ്യ പ്രണയം

രാധികയുടെ രഹസ്യ പ്രണയം

Posted By:
Subscribe to Filmibeat Malayalam
Radhika,
ബാലനടിയായി സിനിമയിലെത്തിയ രാധിക പക്ഷേ ശ്രദ്ധിക്കപ്പെട്ടത് 'ക്ലാസ്‌മേറ്റ്‌സി'ലെ പ്രകടനത്തിലൂടെയാണ്. എന്നാല്‍ 'ക്ലാസ്‌മേറ്റ്‌സി'ന് ശേഷം നടിയെ തേടി അധികം അവസരങ്ങള്‍ വന്നില്ല. ഇതിന് കാരണമായി പലരും പറഞ്ഞത് രാധിക അഹങ്കാരിയായി മാറിയെന്നാണ്.

'ക്ലാസ്‌മേറ്റ്‌സ്' പുറത്തിറങ്ങിയതിന് ശേഷം നടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നു തുടങ്ങി. ഇതോടെയാണ് നടിയ്ക്കായി കരുതി വച്ചിരുന്ന പല വേഷങ്ങളും പുതുമുഖ നായികമാര്‍ തട്ടിയെടുത്തതെന്നും സിനിമാലോകത്ത് സംസാരമുണ്ട്.

തമിഴിലും ഒരു കൈനോക്കിയെങ്കിലും മെച്ചമുണ്ടായില്ല. മറ്റുള്ളവരെ സന്തോഷിപ്പിച്ച് റോളുകളൊന്നും നേടേണ്ടന്ന് തമിഴകത്തെത്തിയ നടി ഉറക്കെ പ്രഖ്യാപിച്ചുവത്രേ. കോളിവുഡില്‍ നിന്ന് ഔട്ടാവാന്‍ ഇനി പ്രത്യേകിച്ചു കാരണം വല്ലതും വേണോ? എന്തൊക്കെയായാലും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കാനാണ് നടിയുടെ തീരുമാനം.

ഇനി അഭിനയരംഗത്ത് ശോഭിക്കാനായില്ലെങ്കില്‍ ഇപ്പോള്‍ മനസ്സില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന പ്രണയകഥയിലെ നായകനെ വിവാഹം ചെയ്ത് സുഖമായി ജീവിക്കാനാണത്രേ രാധികയുടെ പ്ലാന്‍.

English summary
Rumour mills in Kerala are working overtime that actress Radhika is in love.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam