»   » അസിനും പ്രണയക്കുരുക്കില്‍?

അസിനും പ്രണയക്കുരുക്കില്‍?

Posted By:
Subscribe to Filmibeat Malayalam
Asin
തമിഴിലും ഹിന്ദിയിലും ഒരുപോലെ വെന്നിക്കൊടി പാറിച്ച മലയാളി പെണ്‍കൊടി അസിനും പ്രണയക്കുരുക്കില്‍ വീണതായി റിപ്പോര്‍ട്ടുകള്‍. ബോളിവുഡിന്റെ യൂത്ത് ഐക്കണുകളില്‍ ഒരാളായ നീല്‍ നിധിനാണ് അസിന്റെ മനസ്സില്‍ കയറിക്കൂടിയതെന്നാണ് സംസാരം.

സല്‍മാന്റെ റെഡ്ഡിയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന അസിന്റെ അടുത്ത ചിത്രം നീല്‍ നിധിനൊപ്പമാണ്. സംവിധായകനും നിര്‍മാതാവുമായി രവിചോപ്ര ഒരുക്കുന്ന പോക്കറ്റ്മാര്‍ എന്ന സിനിമയിലാണ് ഇരുവരും ഒന്നിയ്ക്കുന്നത്.

നിധിന്‍ തന്നെയാണ് അസിനെ ഈ റോളിലേക്ക് ശുപാര്‍ശ ചെയ്തതെന്ന് നടനുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദം നേരത്തെ തന്നെ ബി ടൗണില്‍ സംസാരവിഷയമായിരുന്നു.എന്നാലിപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ സൗഹൃദത്തിനുമപ്പുറം വെറെയന്തോ കൂടി ഉണ്ടെന്നാണ് പലരുടെയും കണ്ടെത്തല്‍.

മാസങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇരുവും ഒന്നിച്ച് ഡിന്നറിനെത്തിയത് വന്‍വാര്‍ത്തയായിരുന്നു. അന്ന് സംശയിച്ചതൊന്നും വെറുതെയായില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam