»   » കലിപ്പ്; പ്രിയങ്കയെ ഗൗരി ക്ഷണിച്ചപമാനിച്ചു

കലിപ്പ്; പ്രിയങ്കയെ ഗൗരി ക്ഷണിച്ചപമാനിച്ചു

Posted By:
Subscribe to Filmibeat Malayalam
Priyanka Chopra
പുതിയ ചിത്രമായ റാ വണില്‍ ഒന്നിച്ച് അഭിനയിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെയാണ് ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും അടുത്ത കൂട്ടുകാരായത്. ഇതിന്റെ പേരില്‍ ബോളിവുഡില് ഒട്ടേറെ ഗോസിപ്പുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

ഇതൊന്നും കേട്ടഭാവമില്ലാതെ ഖാനും പ്രിയങ്കയും വിദേശത്തിന്റെ ഷൂട്ടിങിനിടിയില്‍ ബിസിനസ് ചര്‍ച്ചകളും മറ്റുമായി ഒരേഹോട്ടലിലായിരുന്നു താമസം. ഇവരുടെ സൗഹൃദത്തില്‍ ഷാരൂഖിന്റെ ഭാര്യ ഗൗരി ഏറെ അസ്വസ്ഥയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം പ്രിയങ്കയോട് ഗൗരിയ്ക്കുള്ള അതൃപ്തി വെളിച്ചത്താവുകയും ചെയ്തു. ഈദുല്‍ഫിത്തറിന് ഷാരൂഖ് ഖാന്‍ ഒരുക്കിയ വിരുന്നില്‍ ഗൗരി പ്രിയങ്കയെ പാടേ തള്ളിക്കളയുകയായിരുന്നുവത്രേ. വിരുന്നില്‍ പ്രിയങ്കയെ കണ്ട ഋത്വിക് റോഷന്‍ പ്രിയങ്കയെ വിഷ് ചെയ്യാനായി അടുത്തേയ്ക്ക് വരുമ്പോള്‍, അതിന് താനനുവദിക്കില്ലെന്ന മട്ടില്‍ ഗൗരി ഋത്വികിനെ പിടിച്ചുവലിച്ചുകൊണ്ടുപോയി മറ്റൊരു ഗ്രൂപ്പില്‍ ചേര്‍ക്കുകായായിരുന്നുവത്രേ.

വിരുന്നില്‍ ആരും പ്രിയങ്കയുമായി അടുത്തിടപഴകാതിരിക്കാന്‍ ഗൗരി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നുവത്രേ. വിരുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രിയങ്ക തനിച്ചായിപ്പോവുകയായിരുന്നു.

ഇത്ര അനിഷ്ടമുണ്ടെങ്കില്‍ ഗൗരിയെന്തിന് പ്രിയങ്കയെ വിരുന്നിന് ക്ഷണിച്ചുവെന്ന ചോദ്യത്തിന് വിരുന്നിന് ക്ഷണിക്കാതിരുന്നാല്‍ അത് ആളുകള്‍ ശ്രദ്ധിക്കുകയും ഗോസിപ്പ് ആവുകയും ചെയ്യുമെന്നും അതിനാല്‍ വിളിച്ചുവരുത്തി അപമാനിക്കുന്നതാണ് നല്ലതെന്ന് ഗൗരി കരുതിക്കാണുമെന്നുമാണ് ആളുകള്‍ പറയുന്ന മറുപടി.

എന്തായാലും വിളിച്ചുവരുത്തി ഒറ്റപ്പെടുത്തുകയും ഒരര്‍ത്ഥത്തില്‍ അപമാനിക്കുകയും ചെയ്ത സ്ഥിതിയ്ക്ക് ഇനി ക്ഷണിച്ചാലും പ്രിയങ്കയൊരക്കലം മന്നത്തില്‍ വരില്ലെന്നാണ് ഇക്കഥ കേട്ടവര്‍ പറയുന്നത്.

English summary
A birdie from Shah Rukh Khan's Eid party reports how Priyanka Chopra was royally ignored by the hostess Gauri Khan and all her friends. Says the insider, 'At one point, when Hrithik went to greet her, Gauri came and pulled him away to join another group

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam