ഐശ്വര്യ ഹൃത്വികിന് തലവദേനയാകുന്നു
ലോകം മുഴുവനും ആരാധിക്കപ്പെടുന്ന താരമാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഐശ്വര്യ റായ് ബോളിവുഡില്‍ പലരുടെയും ഒരു തലവേദനയാണ്. ബോളിവുഡിന്‍റെ മുന്‍നിര നടന്മാരെല്ലാം ഐശ്വര്യയാണ് നായികയെന്ന് കേട്ടാല്‍ ഓരോ പ്രൊജക്ടില്‍ നിന്നും പിന്മാറുകയാണ് പതിവ്.
ഷാരൂഖും മുന്‍ കാമുകന്‍ സല്‍മാന്‍ഖാനും വരെ ഐശ്വര്യയുമായി ഒത്തുപോകാന്‍ കഴിയില്ലെന്നതിനാല്‍ പലചിത്രങ്ങളില്‍ നിന്നും പിന്മാറിയിട്ടുണ്ട്. ഇപ്പോള്‍ അവസാനമായി ഹൃത്വിക് റോഷനാണ് സുന്ദരികാരണം തലവേദന അനുഭവിക്കുന്നത്.
'ജോധ അക്ബറി'ലാണ് ഹൃത്വികും ഐശ്വര്യയും നായികാ നായകന്മാരാകുന്നത്. ഇതിന് മുന്പ് ആദ്യം ഷാരൂഖും പിന്നീട് സല്‍മാനും ഐശ്വര്യയാണ് നായികയെന്ന കാരണത്താല്‍ അശുതോഷ് ഗൗരികറുടെ ഈ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പിന്നീടാണ് അശുതോഷ് ഹൃത്വികിനെ സമീപിച്ചത്.
ഹൃത്വികിന് ഐശ്വര്യയുമായി പൊതുവെ നല്ല ബന്ധമാണുണ്ടായിരുന്നത്. 2006ല്‍ ബോളിവുഡിലുണ്ടായ വന്‍ ഹിറ്റുകളിലൊന്നായ 'ധൂം-2'വില്‍ ഇവര്‍ രണ്ടുപേരുമായിരുന്നു നായികാനായകന്മാര്‍.
എന്നാല്‍ ജോധ അക്ബറിന്‍റെ സെറ്റിലുള്ള ആഷിന്‍റെ പെരുമാറ്റം ഹൃത്വിക്കിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കിയിരിക്കുകായണ്. ഐശ്വര്യ നേരത്തും കാലത്തും സെറ്റില്‍ വരില്ലത്രേ.
വന്നാല്‍ത്തന്നെ തന്‍റെ സന്ദര്‍ശകരുമായും മറ്റും സംസാരിക്കുന്നതിലാണത്രേ ആഷിന് ശ്രദ്ധ. ചുരുക്കിപ്പറഞ്ഞാല്‍ തന്‍റെ വിലപ്പെട്ട സമയവും മെനക്കെടുത്തി ഹൃത്വിക് ഷൂട്ടിംഗിനായി കാത്തിരുന്നാലും ആശ്വര്യയെ ആ പരിസരത്തൊന്നും കാണാന്‍ കിട്ടുന്നില്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഹൃത്വിക് ഐശ്വര്യയോട് ഇഷ്ടക്കേടും കാണിക്കുന്നില്ല. മാത്രമല്ല ഇരുവരും തമ്മില്‍ ജോലിപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നുമുണ്ട്.
രീതികള്‍ ഇങ്ങനെയായാല്‍ ഐശ്വര്യ നായികയാവുന്ന ചിത്രത്തില്‍ നായകനാകാന്‍ ഇനി ബോളിവുഡില്‍ നിന്ന് ഏതെങ്കിലും നടന്‍ തയ്യാറാകുമോയെന്ന സംശയത്തിലാണ് ഇപ്പോള്‍ ബോളിവുഡ്.
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
ഐശ്വര്യ- ഫോട്ടോ ഗാലറി


Click it and Unblock the Notifications