ഭാവനയുടെ പ്രണയകഥ വെറുമൊരു തന്ത്രമോ?

By Super

പടം വിജയിപ്പിക്കാനും ശ്രദ്ധനേടിയെടുക്കാനുമായി ഗോസിപ്പുകള്‍ പടച്ചുവിടുന്ന ബോളിവുഡ്‌ തന്ത്രം തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തും പരക്കുകകയാണോ. ആണെന്നുവേണം കരുതാന്‍.

മലയാളത്തില്‍ നിന്നും തമഴിലും പിന്നീട്‌ തെലുങ്കിലും വിജയം നേടിയ ഭാവനയെയും തെലുങ്കിലെ ഒരു യുവതാരത്തെയും ചേര്‍ത്ത്‌ പ്രചരിക്കുന്ന കഥകള്‍ ഈ സൂചനയാണ്‌ നല്‍കുന്നത്‌.

നായികയെയും നായകനെയും വച്ച്‌ ചൂടന്‍ കഥകള്‍ പ്രചരിപ്പിച്ചാല്‍ പുറത്തിറങ്ങുന്നതിന്‌ മുമ്പ്‌ തന്നെ സിനിമ ചര്‍ച്ചാവിഷയമാകും. അങ്ങനെ ഈ ഗോസിപ്പുണ്ടാക്കിയ ആകാംഷകൊണ്ടുതന്നെ കൂടുതലാളുകള്‍ സനിമ കാണാനെത്തും. ഈ കണക്കുകൂട്ടലായിരിക്കും തെലുങ്ക്‌ ചിത്രമായ ഹീറോയുടെ അണിയറക്കാരും പ്രയോഗിച്ചിരിക്കുന്നത്‌.

ഭാവന നായികയാവുന്ന ഹീറോയില്‍ തെലുങ്ക്‌ യുവതാരം നിതിന്‍ ആണ്‌ നായകനാകുന്നത്‌. ഈ സിനിമയുടെ സെറ്റില്‍വച്ച്‌ ഇരുവരും തമ്മില്‍ പ്രണയത്തിലായെന്നാണ്‌ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ ഉള്ളടക്കം. ഇത്തരത്തിലുള്ള ഗിമ്മിക്കുകള്‍ കൊണ്ട്‌ ചിത്രം വിജയിപ്പിക്കാമെന്നകാര്യം ബോളിവുഡ്‌ നേരത്തേ പരീക്ഷിച്ചറിഞ്ഞതാണ്‌.

ഇത്തരത്തില്‍ ഈയിടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ബോളിവുഡ്‌ ചിത്രമായിരുന്നു ജബ്‌ വി മെറ്റ്‌. നാലുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കരീന കപൂറും ഷാഹിദ്‌ കപൂറും പിരിഞ്ഞപ്പോള്‍ അത്‌ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അവരൊന്നിച്ചുള്ള അവസാനചിത്രമായ ജബ്‌ വി മെറ്റിന്റെ വിജയത്തിന്‌ ഒരു പരിധിവരെയെങ്കിലും കാരണമായിട്ടുണ്ട്‌.

മുമ്പ്‌ ഐശ്വര്യ-സല്‍മാന്‍, ഐശ്വര്യ-വിവേക്‌ ഒബ്‌റോയ്‌ തുടങ്ങിയ ജോഡികളെച്ചുറ്റിപ്പറ്റി വന്ന വാര്‍ത്തകളും ഇത്തരത്തില്‍ ചിത്രങ്ങളുടെ വിജയത്തെ സ്വാധീനിച്ചിരുന്നു.

തന്നെയും നിതിനെയും ചേര്‍ത്ത്‌ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക്‌ ഭാവന ചെവികൊടുക്കുകയോ പ്രതികരിക്കുകയോ ചെയ്‌തിട്ടില്ല. ഭാവനയുടെ മൗനം കൂടിയായപ്പോള്‍ ചിത്രത്തിന്റെ പ്രചാരണത്തിന്‌ വേണ്ടിയുള്ള വിദ്യ തന്നെയായിരിക്കുമിതെന്നാണ്‌ സിനിമാലോകത്തുള്ളവര്‍ പറയുന്നത്‌. സിനിമ പുറത്തിറങ്ങുന്നതോടെ ഈ പ്രചരണങ്ങള്‍ കെട്ടടങ്ങുമെന്നും ഇവര്‍ പറയുന്നു.

നിതിന്‍ ഇതിന്‌ മുമ്പും ഇത്തരം ഗോസിപ്പുകോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷേ അന്നത്തെ കഥകളിലെ നായിക ജനീലിയയായിരുന്നുവെന്നുമാത്രം.

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X