പീഡനം പരസ്യമാക്കുന്ന 'മൃഗ'ങ്ങള്‍
'പത്മപ്രിയയെ പീഡിപ്പിച്ച ചിത്രം' കാണാന്‍ പ്രതീക്ഷിച്ചെത്തുന്നവരാണെങ്കില്‍ ക്ഷമിയ്‌ക്കുക, അടുത്ത കാലത്തിറങ്ങിയ ഒരു സിനിമയുടെ പരസ്യ വാചകമാണ് ഇവിടെ കൊടുത്തിരിയ്ക്കുന്നത്.
വിവാദങ്ങളെ എങ്ങനെ പരസ്യമാക്കാം എന്നതിന് ഏറ്റവും പുതിയ ഉദാഹരണം. പത്മപ്രിയ നായികയായി അഭിനയിച്ച മൃഗമെന്ന ചിത്രത്തിന്റെ വിതരണക്കാര്‍ ചിത്രത്തിനു നല്‌കിയ പരസ്യ വാചകമാണ് ഇത്.
മൃഗം ഷൂട്ട് ചെയ്യുന്ന കാലത്ത് മാധ്യമങ്ങളില്‍ വാര്‍ത്തയായ സംഭവമായിരുന്നു നടി പത്മപ്രിയയെ സംവിധായകന്‍ മുഖത്തടിച്ചുവെന്നത്. ഈ സംഭവത്തിന് വന്‍ വാര്‍ത്താപ്രാധാന്യമാണ് മലയാള തമിഴ് ചലച്ചിത്ര ലോകത്തു നിന്നും കിട്ടിയത്.
തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ സ്വാമിയ്‌ക്ക് സംവിധാന രംഗത്തു നിന്നും ഒരു വര്‍ഷത്തെ വിലക്കും ലഭിച്ചു. പിന്നീട് ഈ സംഭവം ചിത്രത്തിന്റെ പബ്ലിസിറ്റിയ്‌ക്കു വേണ്ടിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഇപ്പോള്‍ ചിത്രം തിയറ്ററുകളിലെത്തിയപ്പോള്‍ ചിത്രത്തിന്റെ വിതരണക്കാര്‍ നല്‌കിയിരിക്കുന്ന പരസ്യ വാചകമാണ്‌പത്മപ്രിയയെ പീഡിപ്പിച്ച ചിത്രമെന്നത്. പീഡനമെന്നൊരു വാക്കിന്റെ പിന്‍ബലത്തില്‍ ആളുകള്‍ തിയറ്ററുകളിലെത്തുമെന്നാണ് ചിത്രത്തിന്റെ വിതരണക്കാരുടെ പ്രതീക്ഷ.
പക്ഷേ ഒരു കലാകാരിയെന്ന നിലയില്‍ പത്മപ്രിയയെ ഈ പരസ്യ വാചകത്തിലൂടെ ചിത്രത്തിന്റെ വിതരണക്കാര്‍ അവഹേളിയ്‌ക്കുകയാണ്. പരസ്യങ്ങളില്‍ വ്യത്യസ്‌തതയ്‌ക്കു വേണ്ടി ഒരു നടിയുടെ മാനത്തെ വിറ്റു കാശാക്കുകയാണ് മൃഗത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍
പത്മപ്രിയയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications