»   » രജനിയും നയന്‍സും സംസാരിച്ചത് പ്രഭുദേവയെപ്പറ്റി?

രജനിയും നയന്‍സും സംസാരിച്ചത് പ്രഭുദേവയെപ്പറ്റി?

Posted By:
Subscribe to Filmibeat Malayalam

ചെന്നൈയിലെ സ്റ്റുഡിയോയില്‍ വെച്ച് രജനിയും നയന്‍സും തമ്മില്‍ കണ്ടുമുട്ടിയത് ഏറെ ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു. പരസ്യത്തിന്റെ ഷൂട്ടിങിന് വേണ്ടി നയന്‍സും യന്തിരന്റെ പ്രമോഷന്‍ പരിപാടിയുടെ ഷൂട്ടിങിന് വേണ്ടി രജനിയും എത്തിയപ്പോഴാണ് ഈ കൂടിക്കാഴ്ച നടന്നത്.

പഴയ നായകനും നായികയും തമ്മിലുള്ള കുശലാന്വേഷണത്തിനപ്പുറം ഇവര്‍ രഹസ്യമായി ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നാണ് കോടമ്പാക്കത്ത് നിന്നുള്ള വര്‍ത്തമാനം. പ്രഭുദേവയുമായുള്ള നയന്‍സിന്റെ ബന്ധത്തെപ്പറ്റിയാണ് ഇവര്‍ സംസാരിച്ചതെന്നും പറയപ്പെടുന്നു.

നയന്‍സുമായുള്ള ബന്ധത്തില്‍ നിന്നും പ്രഭുവിനെ പിന്തിരിപ്പിയ്ക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ റംലത്ത് കോളിവുഡിലെ പല പ്രമുഖരുടെയും സഹായം തേടിയിരുന്നു. ഇതില്‍ രജനിയും ഉള്‍പ്പെട്ടിരുന്നു. നയന്‍സുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് രജനി ഉപദേശിച്ചെങ്കിലും പ്രഭുദേവ അതിന് തയാറായിരുന്നില്ല. ഇനി നയന്‍സിനെ പിന്തിരിപ്പിയ്ക്കാനാണോ തലൈവന്‍ ശ്രമിച്ചത്?

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam