»   » വിവാദങ്ങള്‍: റോമ വീണ്ടും ഔട്ട്

വിവാദങ്ങള്‍: റോമ വീണ്ടും ഔട്ട്

Posted By:
Subscribe to Filmibeat Malayalam
Roma
വിവാദങ്ങളുടെ സഹയാത്രികയായി മാറിയ നടി റോമയ്ക്ക് വീണ്ടുമൊരു മലയാള ചിത്രം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കുഞ്ചിയമ്മയ്ക്ക് അഞ്ച് മക്കള്‍ എന്ന പേരില്‍ പയറ്റുവിളയില്‍ നിന്നുള്ള സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് റോമ ഔട്ടായെന്നാണ് പുറത്തുവരുന്ന സൂചനകളില്‍ നിന്നും മനസ്സിലാവുന്നത്.

ചിത്രത്തിലേക്ക് കരാറായതിന് ശേഷം റോമ ഉള്‍പ്പെട്ട പലവിവാദങ്ങളും വാര്‍ത്തകളായതോടെയാണ് നടിയെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് സിനിമാ വാരികകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു നിശാപാര്‍ട്ടിയില്‍ ഒരു ബിസിനസ്സുകാരനും റോമയും ചുംബിയ്ക്കുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെപുറത്തുവന്നയുടനെ റോമയ്ക്ക് ഒരു സിനിമ നഷ്ടമായിരുന്നു. ഇതിന് പിന്നാലെ രണ്ട് സിനിമകള്‍ നിര്‍മിച്ച യുവ നിര്‍മാതാവിന് റോമ തന്റെ സിനിമയില്‍ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടെങ്കിലും സംവിധായകന്‍ ഇത് എതിര്‍ക്കുകയാണത്രേ.

അതേസമയം റോമയ്ക്ക് നല്‍കിയ അഡ്വാന്‍സ് നഷ്ടപ്പെട്ടാലും കുഞ്ചിയമ്മയുടെ മക്കളില്‍ റോമ വേണ്ടെന്നാണ് തിരുവനന്തപുരംകാരനായ സംവിധായകന്റെ തീരുമാനം. റോമ സിനിമയുടെ ഭാഗമായാല്‍ ഷൂട്ടിങിനെ ഉണ്ടാകാന്‍ സാധ്യതയുള്ള കുഴപ്പങ്ങള്‍ക്കെല്ലാം സമാധാനം പറയേണ്ടി വരുമെന്ന് പയറ്റുവിള സംവിധായകന്‍ ശങ്കിയ്ക്കുന്നു. ഇത് ചിത്രത്തിന് പാരയാവുമെന്നും അദ്ദേഹം വിശ്വസിയ്ക്കുന്നു.

English summary
Pictures of Malayalam film actress Roma along with her boy friend in a night club is creating ripples on the internet. ,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam