കരീന-സെയ്‌ഫ് സ്വകാര്യ നിമിഷങ്ങളുടെ ചിത്രം നെറ്റില്‍
ഏറെ കൗതുകത്തോടെ ആരാധകര്‍ ഉറ്റുനോക്കുന്ന ബോളിവുഡ് പ്രണയജോഡികളാണ് സെയ്‌ഫ് അലി ഖാനും കരീന കപൂറും. മാധ്യമങ്ങളായ മാധ്യമങ്ങളെല്ലാം ഇവരുടെ പ്രണയം കൊണ്ടാടുന്നതിനിടയില്‍ ഇവര്‍ തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു.
ഇന്റര്‍നെറ്റിലെ സൗഹൃദ വെബ്‌സൈറ്റായ ഫേസ്‌ബുക്കിലൂടെയാണ് താരങ്ങള്‍ സ്വകാര്യ നിമിഷങ്ങള്‍ ചെലവഴിക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. സെയ്‌ഫീന കപൂര്‍ ഖാന്‍ എന്ന വ്യാജപേരിലുള്ള പ്രൊഫൈല്‍ സൃഷ്ടിച്ചാണ് ഏതോ ഒരാള്‍ ഇവരുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.
ഇതുമാത്രമല്ല സെയ്‌ഫ് കരീന ജോഡികളെക്കുറിച്ച് പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും ഇതില്‍ സമയാസമയത്ത് പ്രസിദ്ധീകരിക്കുന്നുമുണ്ട്. നദിയവാലയുടെ കംബക്ത് ഇഷ്‌കിന്റെ ചിത്രീകരണത്തിനായി യുഎസില്‍ തങ്ങുന്ന കരീന ചില സുഹൃത്തുക്കള്‍ പറഞ്ഞാണ് ഫേസ്‌ബുക്കിലെ പ്രൊഫൈലിന്റെയും ചിത്രങ്ങളുടെയും കാര്യ അറിയുന്നത്.
എവിടെനിന്നാണ് പ്രൊഫൈല്‍ നിര്‍മ്മിച്ചയാള്‍ക്ക് ആര്‍ക്കും നല്‍കാത്ത തങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ കിട്ടിയതെന്ന ചോദ്യം സ്വയം ചോദിച്ച് അന്ധാളിക്കുകയാണ് പ്രണയജോഡികള്‍. ഇതിനെതിരെ നിയമനടപടിയെക്കാന്‍ കരീന ഒരുങ്ങുകയാണെന്ന് സൂചനയുണ്ട്.
ഏതെങ്കിലും ആരാധകര്‍ എടുത്തതാവാം ഫോട്ടോകളെന്നും
തങ്ങള്‍ ചലച്ചിത്രതാരങ്ങളായതുകൊണ്ടുതന്നെ ആരെങ്കിലും ഫോട്ടോ എടുക്കുന്നത് തടയാനോ പ്രസിദ്ധീകരിക്കുന്നത് തടയാനോ കഴിയില്ലെന്നുമാണ് സെയ്ഫ് പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications