»   » സിദ്ധാര്‍ത്ഥിന്റെ കിടപ്പറ രംഗങ്ങള്‍ നെറ്റില്‍?

സിദ്ധാര്‍ത്ഥിന്റെ കിടപ്പറ രംഗങ്ങള്‍ നെറ്റില്‍?

Posted By:
Subscribe to Filmibeat Malayalam
Siddarth
സ്വകാര്യതയുടെ വലക്കണ്ണികള്‍ പൊട്ടിയ്‌ക്കുന്ന ഇന്റര്‍നെറ്റില്‍ നടന്‍ സിദ്ധാര്‍ത്ഥും കുടുങ്ങിയോ? സിദ്ധാര്‍‍ത്ഥിന്റേയും ഭാര്യയുടേയും കിടപ്പറ രംഗങ്ങളെന്ന പേരില്‍ പ്രചരിയ്‌ക്കുന്ന വീഡിയോ ദൃശ്യങ്ങളാണ്‌ ഇത്തരമൊരു സംശയം ഉയര്‍ത്തിവിട്ടിരിയ്‌ക്കുന്നത്‌.

അന്തരിച്ച പ്രശസ്‌ത സംവിധായകന്‍ ഭരതന്റെയും പ്രമുഖ നടി കെപിഎസി ലളിതയുടെയും മകനായ സിദ്ധാര്‍‍ത്ഥിന്റെ വിവാഹം കഴിഞ്ഞിട്ട്‌ അധിക നാളായിട്ടില്ല.

സിദ്ധാര്‍ത്ഥിന്റെ ഹണിമൂണ്‍ എന്ന പേരില്‍ പ്രചരിയ്‌ക്കുന്ന ദൃശ്യങ്ങള്‍ക്ക്‌ വന്‍പ്രചാരമാണ്‌ നെറ്റില്‍ ലഭിയ്‌ക്കുന്നത്‌. മൊബൈല്‍ മെസേജുകളിലൂടെയും ഇത്‌ പ്രചരിയ്‌ക്കുന്നുണ്ട്‌. നടന്‍ ജഗതിയുടെ ബന്ധു കൂടിയായ ഒരു ടെലിവിഷന്‍ അവതാരകയാണ് സിദ്ധാര്‍‍ത്ഥിന്റെ ഭാര്യ. കഴിഞ്ഞ ഡിസംബര്‍ 12ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.

വീഡിയോ ദൃശ്യങ്ങള്‍ ദമ്പതികള്‍ തന്നെ ചിത്രീകരിച്ചതാണെന്നും പിന്നീട്‌ ഇത്‌ എങ്ങനെയോ പുറത്തു പോയെന്നുമാണ്‌ കരുതപ്പെടുന്നത്‌. അതേ സമയം ഈ ദൃശ്യങ്ങള്‍ വ്യാജമാണെന്ന്‌ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. മോര്‍ഫിങ്ങിന്റെയും മറ്റും സഹായത്തോടെ ഇത്‌ വ്യാജമായി സൃഷ്ടിച്ചതാണെന്നും ഇവര്‍ പറയുന്നു.

'നമ്മള്‍' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സിദ്ധാര്‍ത്ഥ്‌ 'കാക്കകറുമ്പന്‍' പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും വിജയ താരമായി മാറാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന്‌ സംവിധായകനാകാനുള്ള ഒരുക്കത്തിലാണ്‌ സിദ്ധാര്‍ത്ഥ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam