»   » നെറ്റില്‍ സുരാജിന്റെ ചുംബന വീഡിയോയും?

നെറ്റില്‍ സുരാജിന്റെ ചുംബന വീഡിയോയും?

Posted By:
Subscribe to Filmibeat Malayalam
Suraj Venjaramoodu
മലയാള സിനിമയില്‍ കോമഡി രാജാവായി വാഴുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റേതെന്ന് പറയപ്പെടുന്ന ചുംബനരംഗങ്ങളുള്ള വീഡിയോഎംഎംഎസുകളിലൂടെയും ഇന്റര്‍നെറ്റിലൂടെയും പ്രചരിയ്ക്കുന്നു.

ഒരു കാറിനുള്ളില്‍ സുരാജുമായി സാമ്യമുള്ള ഒരാളും സ്ത്രീയും ചുംബിയ്ക്കുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്. ഒമ്പത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ സ്ത്രീ ആരാണെന്ന് വ്യക്തമല്ല. മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞയാഴ്ച ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ എന്ന്, എപ്പോള്‍, എവിടെ വെച്ച്? ചിത്രീകരിച്ച കാര്യങ്ങളൊന്നും വ്യക്തമല്ല. വ്യക്തത കുറവായ വീഡിയോ വ്യാജമാണെന്നാണ് കരുതുന്നത്.

ഇതാദ്യമായല്ല മലയാള സിനിമയിലെ നടീനടന്‍മാര്‍ ഉള്‍പ്പെടുന്ന വിവാദ വീഡിയോകള്‍ നെറ്റിലൂടെയും മൊബൈലിലൂടെയും പ്രചരിയ്ക്കുന്നത്.

മലയാളത്തിലെ പ്രശസ്തരായ ഇരട്ട സംവിധായകരിലൊരാള്‍ കാറില്‍ വെച്ച് സ്ത്രീയെ ചുംബിയ്ക്കുന്ന രംഗങ്ങള്‍ നെറ്റില്‍ പ്രചരിച്ചിരുന്നു. സിനിമാരംഗത്തുള്ള ഒരു നടി തന്നെയായിരുന്നു ഇവര്‍.

ഇതിന് പുറമെ സിനിമാ-സീരിയല്‍ രംഗത്ത് പ്രശസ്തയായ ഒരു അമ്മ നടിയുടേതെന്ന് പറയപ്പെടുന്ന അശ്ലീല വീഡിയോ നെറ്റിലെത്തിയതും ഈയിടെ വന്‍വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ ഇവര്‍ പരസ്യമായി രംഗത്തെത്തുകയും മാധ്യമങ്ങളിലൂടെ സംഭവം നിഷേധിയ്ക്കുകയും ചെയ്തു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam