»   » ഡേര്‍ട്ടി ജോടികള്‍ വീണ്ടും ഒന്നിയ്ക്കും?

ഡേര്‍ട്ടി ജോടികള്‍ വീണ്ടും ഒന്നിയ്ക്കും?

Posted By:
Subscribe to Filmibeat Malayalam
Vidya Balan
സില്‍ക്ക് സ്മിതയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ച ഡേര്‍ട്ടി പിക്ചറിന് ശേഷം വിദ്യയും ഇമ്രാന്‍ ഹഷ്മിയും വീണ്ടുമൊന്നിയ്ക്കുന്നു. എക്ത കപൂര്‍ തന്നെയാണ് ഇരുവരേയും വച്ച് വീണ്ടുമൊരു ചിത്രം കൂടി പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ എക്ത തയ്യാറായിട്ടില്ല.അത്തരമൊരു ചിത്രം പുറത്തിറക്കാന്‍ ഉദ്ദേശമുണ്ടെന്ന് ബാലാജി മോഷന്‍ പിക്‌ചേഴ്‌സിന്റെ സിഇഒ ആയ തനൂജും പറയുന്നു.

ഡേര്‍ട്ടി പിക്ചറിലെ വിദ്യ-ഇമ്രാന്‍ ജോടി ജനം സ്വീകരിച്ചു കഴിഞ്ഞു. ഈ അവസരത്തില്‍ അവരെ വച്ച് മറ്റൊരു ചിത്രം ചെയ്യുന്നതിനെ കുറിച്ചും ആലോചനയുണ്ട്. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍, കഥ തുടങ്ങിയ കാര്യങ്ങളൊന്നും ഇതു വരെ തീരുമാനിച്ചിട്ടില്ല-തനൂജ് പറഞ്ഞു.

ഡേര്‍ട്ടി പിക്ചര്‍ പുറത്തിറങ്ങിയതോടെ ബോളിവുഡില്‍ വിദ്യയുടെ മാര്‍ക്കറ്റ് കൂടിയിരുന്നു. ഇതുമുതലെടുത്ത് വിദ്യ പ്രതിഫലം ഉയര്‍ത്തിയതായും വാര്‍ത്തയുണ്ടായിരുന്നു.

English summary

 They have been appreciated as Silk and Abraham in the recent release, The Dirty Picture (TDP). And now, Vidya Balan and Emraan Hashmi are set to share screen space again in yet another Ekta Kapoor production.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam