»   » റിമയെ ഉന്നം വെയ്ക്കുന്നതിന് പിന്നിലെന്ത്

റിമയെ ഉന്നം വെയ്ക്കുന്നതിന് പിന്നിലെന്ത്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/07-why-target-rima-kallingal-2-aid0166.html">Next »</a></li></ul>
Rima Kallingal
അന്യഭാഷ, ദേശചിത്രങ്ങളുടെ പ്രമേയവും കഥാകഥനരീതിയും പല രൂപത്തില്‍ മലയാളസിനിമ പകര്‍ത്താന്‍ തുടങ്ങിയിട്ട് കാലം കുറേയായി. പലരൂപത്തിലും ഭാവത്തിലും കണ്ടു ശീലിച്ചുവെങ്കിലും ഇതിന്റെ ഒറിജിനല്‍ ഇതാണെന്ന് തിരിച്ചറിയാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായിട്ടേയുള്ളൂ.

കാരണം വ്യാപകമായ് മറ്റ് സിനിമകള്‍ അന്വേഷണത്വരയോടെ കാണാന്‍ തുടങ്ങിയതുതന്നെ. പ്രശസ്തമായ സിനിമകളുടെ അനുകരണങ്ങള്‍ തട്ടികൂട്ടുമ്പോള്‍ പെട്ടെന്ന് തിരിച്ചറിയപ്പെടും കൂടെ പ്രവര്‍ത്തിക്കുന്നവര്‍ വരെ ഇതേകുറിച്ച് സൂചിപ്പിച്ചെന്നിരിക്കും.

എഴുത്തിന്റെ ഘനഗാംഭീര്യമാര്‍ന്ന പല പ്രതിഭകള്‍ക്കുംഇത് പിടക്കില്ല.അല്ലെങ്കിലും സത്യം പറയുന്നത് കേള്‍ക്കാന്‍ ആര്‍ക്കും അത്ര താല്പര്യമില്ലല്ലോ. റിമകല്ലിങ്ങലും ഈയിടെ ഇങ്ങനെ പറഞ്ഞുപോയി, മറ്റ് പലര്‍ക്കമുള്ള സംശയം അവരും ഉന്നയിച്ചു.

ജോണി ഗദ്ദാറിന്റെ പതിപ്പില്ലേ ഇത് എന്ന്. ഇതേ എഴുത്തുകാരനും സംവിധായകനും ഇതിനുമുമ്പ് ചെയ്ത ചിത്രത്തിനും ഒരു മറുനാടന്‍ ഛായ ഉണ്ടായിരുന്നുവത്രേ. അഭിനയിക്കാന്‍ വന്നവര്‍ അഭിനയിച്ചുപോയാല്‍ പോരെ എന്ന നിലപാടാണ് ഇവരൊക്കെ സൂക്ഷിയ്ക്കുന്നതെങ്കിലും ഇത്ര പച്ചയായ മോഷണം കാണുമ്പോള്‍ തലയ്ക്കകത്ത് ആള്‍ത്താമസമുള്ളവര്‍ ചിലപ്പോള്‍ വല്ലതും സംശയം ചോദിച്ചെന്നിരിക്കും. അതുതന്നെയാണ് റിമയുടെ വായില്‍ നിന്ന് ്അറിഞ്ഞോ അറിയാതെയോ പുറത്തുവന്നത്.

അടുത്ത പേജില്‍
കുറ്റം ഇപ്പോള്‍ റിമയുടെ തലയില്‍

<ul id="pagination-digg"><li class="next"><a href="/gossips/07-why-target-rima-kallingal-2-aid0166.html">Next »</a></li></ul>

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam