കുറ്റം ഇപ്പോള്‍ റിമയുടെ തലയില്‍

ഇപ്പോള്‍ തിരക്കഥാകൃത്തും എതിര്‍പ്പുമായ് വന്നിരിക്കുകയാണ് തന്റെസിനിമയുടെ കഥ ചൂണ്ടിയതാണെന്നവാര്‍ത്ത റിലീസിംഗിനുമുമ്പേ പ്രചരിച്ചതിനു പിന്നില്‍ റിമയാണെന്നാണ് കക്ഷിയുടെ വാദം. ഈ സിനിമ വിജയിക്കണമെന്ന് നിര്‍ബന്ധമില്ല, താല്പര്യമില്ല എന്നൊക്കെ ധ്വനിപ്പിക്കുന്ന മുഖാമുഖവും നടി നല്കിയെന്ന് തിരക്കഥാകൃത്ത് കുറ്റപ്പെടുത്തുന്നു
ഈ സിനിമയുടെ അണിയറയില്‍ പലര്‍ക്കും അറിയാവുന്ന രഹസ്യം പുറത്തായതിനുപിന്നില്‍ റിമയെമാത്രം ഉന്നം വെക്കുന്നതെന്തിനാണ്...? റിമയുടെ സുഹൃത്തുക്കളുടെ ഈ ചോദ്യത്തിന് മറുപടി പറയാന്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് ബാദ്ധ്യതയുണ്ട്.
കഥപറയുന്നത് കേട്ട് ത്രില്ലടിക്കുകയും ഡേറ്റ് കൊടുക്കുകയും അഭിനയിച്ച് കൊണ്ടിരിക്കെ ഇത് അതുതന്നെയല്ലേ എന്ന് തോന്നുന്നുകയും അപ്പോള്‍ താല്പര്യകുറവുതോന്നാന്‍ ന്യായമായും ഒരു കലാകാരിക്ക് അര്‍ഹതയുണ്ട്. വാക്കുപാലിക്കാനുള്ള അവരുടെ ഉത്തരവാദിത്വത്തിനപ്പുറം ഇത് തന്റെ സിനിമയാണെന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ സിനിമയില്‍ പ്രവര്‍ത്തിച്ചവരെ സജ്ജമാക്കേണ്ടത് തികച്ചും ക്രിയാത്മകവും സത്യസന്ധവുമായ പ്രയോഗരീതിയാലാണ്.
ഇത് കൈവശമില്ലാതെ ഒരുവേള സത്യംപറഞ്ഞു പോയതിന് നീയും ഇതിന്റെ ഭാഗമല്ലേ. കൂടെ നിക്കണ്ടെ എന്ന് പറയാം. മറിച്ച് അതൊരു തെറ്റോ കുറ്റകൃത്യമോ അല്ലല്ലോ? പിന്നെ ആസിഫ് അലി പറഞ്ഞതുകേട്ടില്ലേ. അയാളുടെ പരിചയത്തിലെ ഏറ്റവും ഇന്റലിജന്റായ താരമാണ് റിമകല്ലിങ്ങല്‍. ബുദ്ധിയും സാമര്‍ത്ഥ്യവും ആരുടേയും കുത്തകയല്ലല്ലോ...?
മുന്‍പേജില്‍ More from Filmibeat


Click it and Unblock the Notifications











