For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചുംബിക്കാന്‍ അഭിരാമി തയ്യാര്‍

  By Staff
  |

  ചുംബിക്കാന്‍ അഭിരാമി തയ്യാര്‍

  നമ്മുടെ അഭിരാമി കമലഹാസന്റെ നായികയായി അഭിനയിക്കുകയാണ്. കമലഹാസന്റെ കൂടെ അഭിനയിക്കുക എന്നത് ഏത് നടിയ്ക്കും ഒരു ക്രെഡിറ്റ് തന്നെയാണ്. ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭന്റെ നായികയാവുക എന്നത് ചില്ലറകാര്യമല്ലല്ലോ.

  എന്നാല്‍ സകലകലാവല്ലഭ നായികയുടെ ദൗത്യം പൂര്‍ത്തീകരിക്കുക എന്നത് എല്ലാ നടിമാര്‍ക്കും അത്ര എളുപ്പത്തില്‍ ചെയ്തുതീര്‍ക്കാവുന്ന ഒന്നല്ല. എന്നുവെച്ചാല്‍ നാണമില്ലാത്തവര്‍ക്ക് പറഞ്ഞ പണിയാണത്. തെറ്റിദ്ധരിക്കേണ്ട, കുറയൊളുകളുടെ മുന്നില്‍ നിന്ന് ക്യാമറയിലേക്ക് പകര്‍ത്താനായി ചിലതെല്ലാം ചെയ്തുകൂട്ടുമ്പോള്‍ ചിലര്‍ക്ക് നാണം വരും. അതുണ്ടാവാന്‍ പാടില്ല.

  അഭിനയിക്കുന്നത് കമലഹാസന്റെ സിനിമയിലാണോ, ചുംബിക്കേണ്ടിവരും എന്നത് സിനിമാലോകത്തെ ഒരു സമവാക്യമാണ്. അത് വെറും ചുംബനം പോരാ. ഗാഢചുംബനം തന്നെ ആയിക്കോളണം. സിനിമയില്‍ മൂന്ന് മിനുട്ട് നീണ്ടുനില്‍ക്കുന്ന ചുംബനമാണെങ്കില്‍ അതിന് മുപ്പത് മിനുട്ട് റിഹേഴ്സല്‍ വേണ്ടിവരും. ഇനി റിഹേഴ്സലിന് ശേഷം ഒറ്റ ടേക്കില്‍ തന്നെ കാര്യങ്ങള്‍ ഓകെയാവുമെന്നും കരുതരുത്.

  ഒരു ടേക്കിന് ശേഷം കമലഹാസന്‍ ചുംബനത്തിന്റെ വീഡിയോ ചിത്രങ്ങള്‍ കാണും. ചുംബനം അത്ര ശരിയായില്ലെന്ന് പുള്ളിക്ക് തോന്നിയാല്‍ റീടേക്ക്. കമലഹാസന്റെ കാര്യമറിയാമല്ലോ. അങ്ങേര് വലിയ പെര്‍ഫക്ഷന്റെയാളാണ്. അതിന് വേണ്ടി അങ്ങേരെന്തും ചെയ്യും. ഹോളിവുഡില്‍ നിന്ന് മേക്കപ്പ്മാനെ കൊണ്ടുവന്ന് തന്റെ ഫാന്‍സി ഡ്രസ്സില്‍ പരിപൂര്‍ണത വരുത്തും. സ്പെഷല്‍ ഇഫക്ടിനും ഹോളിവുഡ് മേലാളന്‍മാരുടെ സാന്നിധ്യം തന്നെ ഉറപ്പുവരുത്തും. ഓരോ സീനും പുള്ളിക്ക് പെര്‍ഫക്ടായിരിക്കണം. അതിനിടയില്‍ സംവിധായകന്‍ ഏത് കൊമ്പത്തുള്ളയാളായാലും അദ്ദേഹത്തിന് അത് പ്രശ്നമില്ല, കമലഹാസന്‍ ഇടപെടും. സംവിധായകന്‍ ഉടക്കുണ്ടാക്കിയാല്‍ തിരിച്ചുടക്കും. ഉടക്കിയൊടുവില്‍ സംവിധായകനെ ഓടിച്ചുവിടും. പിന്നെ അങ്ങേര് തന്നെയായി സംവിധാനം. അങ്ങനെ നമ്മുടെ ഭരതനെ വരെ ഓടിച്ചുവിട്ട് സ്വയം സംവിധാനം ചെയ്ത് പെര്‍ഫക്ടാക്കിയ വില്ലാളിവീരനാണ് ഈ സകലകലാവല്ലഭന്‍.

  എല്ലാ കാര്യത്തിലും കമലിന് ഒരു സങ്കല്പമുണ്ട്. അത് ചുംബനത്തിന്റെ കാര്യത്തിലായാലും അങ്ങനെതന്നെ. തന്റെ സങ്കല്പം പൂവണിയുന്നതുവരെ അദ്ദേഹം ചുംബിച്ചുകൊണ്ടിരിക്കും.

  അതുകൊണ്ട് അങ്ങനെ നാണവും മടിയുമുള്ളവര്‍ക്ക് പറഞ്ഞ പണിയല്ല കലഹാസന്റെ നായികയാവുക എന്നുള്ളത്. നല്ല ചങ്കുറപ്പുള്ളവരേ ആ പണിക്ക് പോകാവൂ. കമലിന്റെ ഹേ റാം എന്ന ചിത്രത്തിലെ ചുംബനരംഗം മറക്കാനാവുമോ? ബോളിവുഡില്‍ ശരീരത്തിന്റെ ഏത് ഭാഗമിളക്കിയും ഗാനരംഗങ്ങളില്‍ അഴിഞ്ഞാടേണ്ടിവരുമെങ്കിലും റാണി മുക്കര്‍ജിക്ക് പോലും കമലഹാസന്റെ നായികയാവുക എന്ന ഈ പരിപാടി അതോടെ മടുത്തുപോയതാണ്. ഇത്രയുമാളുകളുടെ മുന്നില്‍ പിന്നെയും ടേക്ക് പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ നാണം വന്നുപോയി റാണിക്ക്. ഇനി ചുംബനസീനില്‍ അഭിനയിക്കില്ലെന്ന് കടുത്ത തീരുമാനം വരെ റാണിയെടുത്തുകളഞ്ഞു.

  ഇതൊന്നും നമ്മുടെ അഭിരാമിക്കും അറിയാത്ത കാര്യമല്ല. എന്നാല്‍ അഭിരാമിക്ക് ചങ്കുറപ്പ് കുറച്ചു കൂടുതലാണെന്ന കാര്യം അറിയാമല്ലോ. തമിഴില്‍ പോയി ഉടുപുടവ ലേശമാത്രം ധരിക്കാനും ശരീരമിളക്കാനുമൊന്നും അഭിരാമിക്ക് മടിയില്ല. മടിയില്ലാത്തത് അതിന് മാത്രമല്ലെന്ന് അഭിരാമി പ്രഖ്യാപിച്ചുകഴിഞ്ഞു. ചുംബിക്കാനും അഭിരാമി തയ്യാര്‍.

  കമലിനൊപ്പം അഭിനയിച്ചാല്‍ ചുംബിക്കേണ്ടിവരില്ലേ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. ചുംബനരംഗത്തില്‍ അഭിനയിച്ചാല്‍ എന്താണ് തെറ്റ്?- അഭിരാമി ചോദിക്കുന്നു. ഒറ്റ ഡിമാന്റ് മാത്രം- കഥയ്ക്ക് അനുയോജ്യമായിരിക്കണം.

  കമലിന്റെ സിനിമയില്‍ എല്ലാം കഥയ്ക്ക് അനുയോജ്യമായിരിക്കുമല്ലോ അഭിരാമീ.....ഒരു തെറ്റുമില്ല. റാണിമാര്‍ അഭിരാമിയെ കണ്ട് പഠിക്കണം. ഇനി ചുംബിക്കുന്ന പരിപാടിയേയില്ല എന്നൊക്കെ തീരുമാനിക്കുന്നതിന് മുമ്പ് ഇത്തരം ചുംബനസിദ്ധാന്തങ്ങളെങ്കിലും അറിഞ്ഞിരിക്കണം.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X