twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയ്ക്കായി മക്കളുടെ ചിത്രം

    By Staff
    |

    അമ്മയ്ക്കായി മക്കളുടെ ചിത്രം

    ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു സൂപ്പര്‍താരങ്ങളുടെ അങ്ങനെയൊരു സംഗമം. അതിനു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന മറ്റൊരു ചിത്രം പിറക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും അത് ഇതുവരെ സംഭവിച്ചിട്ടില്ല.

    ഇരുവരും ഇനി ഒന്നിച്ചഭിനയിച്ചാലും ഇരുവരെയും കൊണ്ട് സിനിമയെടുക്കുന്നിന്റെ പാട് ഹരികൃഷ്ണന്‍സിന്റെ സംവിധാന, തിരക്കഥാ രചന എന്നീ ജോലികള്‍ ചെയ്ത ഫാസിലിനേ അറിയൂ. മമ്മൂട്ടി കൈയനക്കുമ്പോള്‍ ലാലും കൈയനക്കണം. മമ്മൂട്ടി തുമ്മുമ്പോള്‍ ലാലും തുമ്മണം. അതങ്ങനെ ഒരു വിധമൊപ്പിച്ചു. സിനിമയില്ലെങ്കില്‍ പോലും ഇനി ഒരു അങ്ങനെയൊരു സാഹസത്തിന് ഫാസിലിനെ കിട്ടില്ല.

    മമ്മൂട്ടിയെയും ലാലിനെയും കൊണ്ട് ഒരേ സമയം തുമ്മിപ്പിക്കുകയും തല കുത്തനെ നിര്‍ത്തുകയും ചെയ്യുന്ന ഈ സാഹസം തന്നെ അതികഠിനമാണെന്നിരിക്കെ മലയാളത്തിലെ അഞ്ച് സൂപ്പര്‍താരങ്ങള്‍ തുല്യപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യുന്ന ഒരു ചിത്രമെടുത്താലുള്ള സ്ഥിതിയെന്തായിരിക്കും?!! ഇവരെല്ലാം ഒരേ സമയം തുമ്മുകയും ചിരിക്കുകയും കരയുകയും ചെയ്യുന്ന ആ രംഗങ്ങള്‍ എത്ര മനോഹരമായിരിക്കും!

    താരസംഘടനയായ അമ്മയാണ് മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, ജയറാം എന്നീ അഞ്ച് സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചഭിനയിക്കുന്ന ചിത്രമൊരുക്കാന്‍ പോവുന്നത്. ചിത്രത്തില്‍ അഞ്ച് പേര്‍ക്കും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളാണ്. ഹരികൃഷ്ണന്‍സ് പോലെ ഈ ചിത്രത്തിന് അഞ്ച് കഥാപാത്രങ്ങളുടെയും പേരുകള്‍ ചേര്‍ത്ത് ഒരു പേരുണ്ടാക്കുക ബുദ്ധിമുട്ടാണെന്ന് തോന്നുന്നുണ്ടെങ്കില്‍ (ഇവര്‍ അഞ്ച് പേരെയും തുല്യരാക്കി കഥ മെനയുകയും അഭിനയിപ്പിക്കുകയും ചെയ്യാമെങ്കില്‍ പേരിടലില്‍ എന്തു ബുദ്ധിമുട്ട്) അച്ഛന്റെയും അമ്മയുടെയും പേരിലെ ഓരോ അക്ഷരം ചേര്‍ത്ത് മക്കള്‍ക്ക് നാട്ടില്‍ കേള്‍ക്കാത്ത പേരിടുന്നതു പോലെ അഞ്ച് കഥാപാത്രങ്ങളുടെയും പേരിന്റെ ഓരോ അക്ഷരങ്ങള്‍ കൂട്ടിവച്ച് ഒരു പേരുണ്ടാക്കിയാലും മതി. മലയാള സിനിമയുടെ പേരിടല്‍ ചരിത്രത്തിലും അതൊരു മഹത്തായ സംഭവമായിരിക്കും.

    ഈ അഞ്ച് സൂപ്പര്‍താരങ്ങള്‍ക്കുമായി അഞ്ച് നായികമാരുമുണ്ടാവുമത്രെ. ഇവര്‍ക്ക് നായികമാരെ കണ്ടെത്തുക ഇവര്‍ അഞ്ച് പേര്‍ക്കുമായി ഒരു കഥ കണ്ടെത്തുന്നതു പോലുള്ള അതിസാഹസം തന്നെ. ആ ജോലി വിജയകമാവുന്നില്ലെങ്കില്‍ ഒരു വഴിയുണ്ട്. മഹാഭാരത കഥ പോലും അടിച്ചുമാറ്റി നവീന മഹാഭാരതം സൃഷ്ടിക്കുന്ന അഭിനവ വേദവ്യാസന്‍മാര്‍ക്ക് ഇക്കാര്യത്തിലും മഹാഭാരത മാതൃക പിന്തുടരാം. പഞ്ചപാണ്ഡവന്‍മാര്‍ക്ക് ഒരു നായിക എന്നതു പോലെ ഇവര്‍ക്കെല്ലാവര്‍ക്കും കൂടി ഒരു നായിക. കാര്യം എളുപ്പമായി.

    അമ്മ ഒരു സിനിമ നിര്‍മിക്കുമ്പോള്‍ അത് അഞ്ച് സൂപ്പര്‍താരങ്ങളെ ഒന്നിപ്പിക്കുന്ന അത്യപൂര്‍വ സംഭവമായിരിക്കണം എന്ന വാശിയാവാം ഈ പ്രൊജക്ടിനു പിന്നില്‍. എങ്കില്‍പ്പിന്നെ മലയാളത്തിലെ എല്ലാ നടീനടന്‍മാരും അഭിനയിക്കുന്ന ചിത്രമായി ഈ പ്രൊജക്ടിനെ മഹാസംഭവമാക്കി മാറ്റിക്കൂടേ? പഞ്ചപാണ്ഡവകഥ ഒരു കൗരവകഥ തന്നെയാക്കി മാറ്റാം. ഈ സിനിമയില്‍ അഭിനയിക്കാന്‍ സൂപ്പര്‍താരങ്ങള്‍ പ്രതിഫലം വാങ്ങില്ലെന്നാണ് കേട്ടത്. സൂപ്പര്‍താരങ്ങള്‍ പ്രതിഫലം വാങ്ങില്ലെങ്കില്‍ മലയാളത്തിലെ എല്ലാ നടീനടന്‍മാരും അഭിനയിച്ചാലും അവരും പ്രതിഫലം വേണമെന്ന് വാശിപിടിക്കാനിടയില്ല. അതുകൊണ്ട് ഇങ്ങനെയൊരു മഹാസംരംഭത്തിന് പ്രതിഫലം ഒരു പ്രശ്നമേയാവില്ല.

    ഈ സിനിമ നിര്‍മിക്കുന്നത് ദിലീപാണ്. സൂപ്പര്‍താരങ്ങള്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുന്നതു പോലെ ദിലീപും സൗജന്യമായാണോ അമ്മക്ക് സിനിമ നിര്‍മിച്ചുകൊടുക്കുന്നത് എന്ന കാര്യം വ്യക്തമല്ല. സിനിമ നിര്‍മിക്കുന്നയാളുടെ പോക്കറ്റിലാണ് അതിന്റെ ലാഭം എത്തിച്ചേരുക. അപ്പോള്‍ ദിലീപ് സിനിമ നിര്‍മിക്കുകയും പ്രതിഫലം അമ്മയുടെ പോക്കറ്റിലെത്തുകയും ചെയ്യുന്ന ഒരു കലാപരിപാടിയാണോ അരങ്ങേറുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. അമ്മക്കു വേണ്ടി മക്കള്‍ ചില ത്യാഗങ്ങളൊക്കെ ചെയ്യണമല്ലോ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X