സരികക്ക് പകരം അഭിരാമി

By Staff

സരികക്ക് പകരം അഭിരാമി

വിവാദങ്ങള്‍ക്കൊടുവില്‍ കമലഹാസനും സരികയും വീണ്ടും ഒന്നിച്ചു. സിമ്രാനുമായുള്ള കമലഹാസന്റെ ബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നപ്പോള്‍ വിവാദപുരുഷനായ ഭര്‍ത്താവിനോട് കലഹിച്ച് വേറിട്ട് താമസം തുടങ്ങുകയായിരുന്നു സരിക. ഇപ്പോള്‍ കമലിന്റെ ജീവിതത്തിലേക്ക് തിരികെയെത്തിയപ്പോള്‍ സരികക്ക് പക്ഷേ ഭാര്യയുടെ പോസ്റ് മാത്രമേ തിരികെ ലഭിച്ചുള്ളൂ. സരികക്ക് ഏറെ ഇഷ്ടപ്പെട്ട കമല്‍ ചിത്രങ്ങളുടെ കോസ്റ്യൂം ഡിസൈനര്‍ എന്ന ജോലി അപ്പോഴേക്കും മറ്റൊരാള്‍ തട്ടിയെടുത്തിരുന്നു.

വിരുമാണ്ഡിയില്‍ ചൂടേറിയ ചുംബനരംഗങ്ങളില്‍ കമലഹാസനോട് ഒപ്പത്തിനൊപ്പംനിന്ന അഭിരാമിയാണ് കമല്‍ ചിത്രങ്ങളുടെ പുതിയ കോസ്റ്യൂം ഡിസൈനര്‍. കമലിന്റെ പുതിയ ചിത്രമായ വസൂല്‍രാജ എംബിബിഎസിന്റെ ചമയങ്ങള്‍ ഒരുക്കുന്നത് അഭിരാമിയാണ്. സരികയേക്കാള്‍ തനിക്ക് ചമയങ്ങള്‍ ഒരുക്കാന്‍ കേമി അഭിരാമിയാണെന്ന തോന്നലാണോ കമലഹാസന്? ഏതായാലും വിവാദപുരുഷന്‍ ഇതോടെ മറ്റൊരു വിവാദത്തിന്റെ പിടിയിലായി.

വിരുമാണ്ഡിയിലെ ചുംബനരംഗങ്ങള്‍ താന്‍ ശരിക്കും ആസ്വദിക്കുകയും കമലിനെ പോലൊരു മഹാനടനെ ചുംബിക്കാന്‍ കഴിഞ്ഞതുതന്നെ മഹാഭാഗ്യമായി കരുതുകയും ചെയ്യുന്നുവെന്ന് പറഞ്ഞ നടിയാണ് അഭിരാമി. കമലിന്റെ കോസ്റ്യൂം ഡിസൈനര്‍ സ്ഥാനവും തനിക്ക് ലഭിച്ച ഭാഗ്യമാണെന്ന് അഭിരാമി കരുതുന്നു. സരികക്ക് കിട്ടിക്കൊണ്ടിരുന്ന ഭാഗ്യമാണ് ഇപ്പോള്‍ അഭിരാമി തട്ടിയെടുത്തിരിക്കുന്നതെന്ന് മാത്രം.

സിമ്രാനുമായുള്ള ബന്ധമുണ്ടാക്കിയ വിവാദ കോലാഹലങ്ങള്‍ക്ക് ശേഷം അഭിരാമിയെ ചുറ്റിപ്പറ്റിയും കമലഹാസന്‍ ചില വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. വിരുമാണ്ഡിയിലെ ചുംബനരംഗങ്ങളാണ് അതിന് കാരണമായത്. ഏതായാലും സരിക ചെയ്തുകൊണ്ടിരുന്ന ജോലിയിലേക്ക് അഭിരാമി വന്നോടെ സിനിമാലോകം പലതും കുശുകുശുത്തു തുടങ്ങിയിരിക്കുന്നു.

ഏത് ബന്ധത്തിന്റെ പേരിലാണ് അഭിരാമി കമലിന്റെ കോസ്റ്യൂം ഡിറെസനറായത് എന്നാണ് തമിഴ് സിനിമാലോകം ചോദിക്കുന്നത്. വിരുമാണ്ഡിയിലെ ചുംബനരംഗങ്ങള്‍ അവിടംകൊണ്ട് അവസാനിക്കുന്നതല്ലെന്ന് ഇപ്പോള്‍ ബോധ്യമായില്ലേ എന്നാണ് സിനിമാലോകത്തെ ദോഷൈകദൃക്കുകളുടെ ചോദ്യം.

അഭിരാമിയുടെ പുതിയ സ്ഥാനലബ്ധിയെ കുറിച്ച് സരിക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ അവര്‍ക്ക് കൗതുകമുണ്ട്. മുമ്പ് സിമ്രാന്‍ എന്ന നടിയുടെ പേരില്‍ കമലും സരികയും തെറ്റിപ്പിരിഞ്ഞു. ഇപ്പോള്‍ തന്റെ കോസ്റ്യൂം ഡിസൈനര്‍ സ്ഥാനം തട്ടിയെടുത്ത നടിയുടെ പേരില്‍ സരിക വീണ്ടും കമലഹാസനോട് കലഹിക്കുമോ എന്നാണ് അവരുടെ ചോദ്യം.

എന്തായാലും കമലഹാസനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് വിരാമമില്ല. ഏതെങ്കിലും നടിയുമായി ചേര്‍ത്തുള്ള വാര്‍ത്തകള്‍ക്ക് കമലിന്റെ കാര്യത്തില്‍ ഒരു പഞ്ഞവുമില്ല. സിമ്രാന്‍ വിവാദത്തിന് ശേഷം ഗൗതമിയുമായുള്ള കമലിന്റെ ബന്ധത്തെ കുറിച്ചായിരുന്നു വിവാദം. ഇപ്പോഴാവട്ടെ അത് തന്റെ ഭാര്യ വഹിച്ചിരുന്ന സ്ഥാനത്തേക്ക് വന്ന മലയാളനടിയെ കുറിച്ചാണെന്ന് മാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X