തുലാഭാരവും ഭാര്യയും

By Staff

തുലാഭാരവും ഭാര്യയും

സിനിമ വിജയിക്കാന്‍ ഒരു നിര്‍മാതാവ് എന്തൊക്കെ ചെയ്യണം? പൂജയും വഴിപാടും പരസ്യതന്ത്രങ്ങളും ക്ലൈമാക്സ് മാറ്റലും ടി വി ചാനലില്‍ ചാറ്റ് ഷോ സംഘടിപ്പിക്കലുമൊക്കെയാവാം.

എന്നാല്‍ ചില നിര്‍മാതാക്കളുടെ കാര്യത്തില്‍ അവിടം കൊണ്ടൊന്നും നില്‍ക്കില്ല. പ്രത്യേകിച്ച് ചിത്രത്തിന്റെ നിര്‍മാതാവ് സൂപ്പര്‍നടനായിരിക്കുകയും ഏറ്റവും ജനപ്രിയ നടനെന്ന് മാധ്യമങ്ങള്‍ വാഴ്ത്തുകയും ചിത്രത്തില്‍ നായകനായി അഭിനയിക്കുകയും സര്‍വോപരി മലയാളത്തിലെ ഒരു സൂപ്പര്‍ നായികയെ കെട്ടി തട്ടിയെടുക്കുകയും ചെയ്ത ആളാവുമ്പോള്‍. തുലാഭാരം തൊട്ട് ഭാര്യ വരെ സിനിമ വിജയിക്കാനുള്ള നമ്പരുകളായെന്ന് വരും.

സിനിമാ താരങ്ങള്‍ക്ക് തുലാഭാരം നടത്തുന്നതും അവരെ തൂക്കാനുപയോഗിച്ച സാധനങ്ങളെന്തെന്നതുംഅതിന്റെ വിലയെത്രയെന്നുമെന്നതുമൊക്കെ പത്രങ്ങള്‍ കാര്യമായി ഇടയ്ക്കിടെ വായനക്കാരെ അറിയിക്കുന്ന വാര്‍ത്തകളാണ്. എന്നാല്‍ ഫിലിം പെട്ടിക്ക് തുലാഭാരം തൂക്കുക എന്നൊരേര്‍പ്പാട് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേള്‍ക്കണം. അല്പന്‍ അര്‍ധരാത്രിയില്‍ കുട പിടിക്കുകയാണ് ചെയ്യുകയെങ്കില്‍ ജനപ്രിയനായകന്‍ ആദ്യമായി സിനിമ പിടിച്ചാല്‍ റിലീസിംഗിന്റെ തലേന്ന് ഫിലിം പെട്ടിക്ക് ഗുരുവായൂരില്‍ വെണ്ണ കൊണ്ട് തുലാഭാരം നടത്തുകയാണ് ചെയ്യുക.

(ചിത്രത്തിന്റെ പേര് സി ഐ ഡി മൂസ.... തിടമ്പെഴുന്നള്ളിക്കുന്ന ആനയുടെ പേര് സുലൈമാന്‍ എന്നായതിനാല്‍ അതിനെ അമ്പലത്തില്‍ നിന്ന് പുറത്താക്കിയ സംഭവം ഓര്‍മ വരാം. എന്നാല്‍ ഇവിടെ സി ഐ ഡി മൂസയ്ക്ക് തുലാഭാരം നടത്തുന്നതിന് അത്തരം പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല. കാരണം മൂസ യഥാര്‍ഥത്തില്‍ മൂസയല്ലത്രെ. സഹദേവന്‍ എന്ന സി ഐ ഡിയുടെ ഓമനപ്പേരാണത്രെ അത്.)

മൂസ ഗുരുവായൂരില്‍ നിന്ന് കേരളത്തിലെ തിയേറ്ററുകളിലെത്തി കഴിഞ്ഞു. പടത്തിന്റെ കാര്യമൊന്നും പറയാറായിട്ടില്ല. ഒരാഴ്ചയെങ്കിലും കഴിഞ്ഞാലേ പടം എങ്ങനെ പോവുന്നുവെന്ന് പറയാനാവൂ. എന്നുവച്ച് ഈ അനിശ്ചിതത്വം കാരണം ജനപ്രിയ നായകന്റെ ചങ്കിടിക്കുന്നുവെന്നൊന്നും കരുതണ്ട. ഗുരുവായൂരില്‍ വെണ്ണ കൊണ്ടൊരു തുലാഭാരം നടത്തിയിട്ടും തിയേറ്ററുകളില്‍ പടം ശരിക്കങ്ങ് ഓടുന്നില്ലെങ്കില്‍ കണ്ടോളൂ അടുത്ത തുരുപ്പുചീട്ട്- സ്വന്തം ഭാര്യ!

പ്രേമിച്ച് കെട്ടി നല്ലൊരു നടിയുടെ ഭാവി തകര്‍ത്തവന്‍ എന്ന ആവലാതി കുറെ കേട്ടതാണ്. ഭാര്യയെ എന്തായാലും ഇനി സിനിമയിലേക്ക് പറഞ്ഞയക്കില്ലെന്ന് ആണയിട്ടതിനൊക്കെ ഇതാ പ്രായശ്ചിത്തം. റിലീസിംഗിന്റെ രണ്ടാം വാരം സിനിമയില്‍ പുതിയ സീനുകളുണ്ടാവും. അതില്‍ പ്രത്യക്ഷപ്പെടുന്നതോ സാക്ഷാല്‍ ഭാര്യ. അതെ മഞ്ജു വാര്യര്‍ തന്നെ.

പണ്ട് ജനപ്രിയ നായകനെ പഴി പറഞ്ഞ ഭാര്യാ ആരാധകര്‍ മഞ്ജു വാര്യരെ വീണ്ടും സിനിമയില്‍ കാണാന്‍ തിയേറ്ററുകളിലേക്ക് ഓടിയെത്തില്ലേ. സാധാരണ പ്രേക്ഷകന് ബ്ലാക്കില്‍ മാത്രമേ ടിക്കറ്റ് കിട്ടൂവെന്ന സ്ഥിതിയാവില്ലേ. തുലാഭാരം കൊണ്ട് നടക്കാത്തത് ഭാര്യ നടത്തിത്തരില്ലേ.

സിനിമ പിടിക്കാന്‍ ഇറങ്ങിയാല്‍ മാത്രം പോരാ. സിനിമയില്‍ അഭിനയിക്കുന്നത് വലിയ ജനപ്രിയ നായകനാണെന്ന് പറഞ്ഞിട്ടും കാര്യമില്ല. ഭാര്യ മഞ്ജു വാര്യരായിരിക്കണം.

വാല്‍ക്കഷ്ണം- മോഹന്‍ലാലിന് ഇപ്പോള്‍ നല്ല പശ്ചാത്തപമുണ്ട്. കുറെ സിനിമയെടുത്തു. ചിലതെല്ലാം വിജയിച്ചു. കൂടുതലും പൊട്ടി. ഇനി നിര്‍മിക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ്. പക്ഷേ ഇത്രയൊന്നും റിസ്കിന്റെ കാര്യമുണ്ടായിരുന്നില്ലെന്ന് അങ്ങേര്‍ക്കിപ്പോള്‍ തോന്നുന്നു. കാര്യം മെഗാസ്റാറൊക്കെയാണ്. പക്ഷേ നിര്‍മിക്കുന്ന സിനിമ വിജയിക്കണമെങ്കില്‍ അതൊന്നും പോര. ആയ കാലത്ത് ആരാധകര്‍ ഏറെ സ്നേഹിച്ചിരുന്ന ഒരു നടിയെ പ്രേമിച്ച് കെട്ടിയിരുന്നെങ്കില്‍ ഈ റിസ്കിന്റെയൊക്കെ കാര്യമുണ്ടായിരുന്നോ....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X