ഒരു വെറ്റിലമുറുക്ക് വീരഗാഥ

By Staff

ഒരു വെറ്റിലമുറുക്ക് വീരഗാഥ

കഥാപാത്രങ്ങള്‍ വെറ്റില മുറുക്കുന്നതിനപ്പുറം സിനിമയ്ക്കും വെറ്റിലമുറുക്കിനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നിങ്ങള്‍ ചോദിച്ചേക്കും... എന്നാല്‍ വെറ്റിലമുറുക്ക് ഒരു സംവിധായകന്റെ മാനം രക്ഷിച്ച വീരഗാഥ ആരൊക്കെ കേട്ടിട്ടുണ്ട്?

രംഗം വടക്കന്‍പാട്ടിലെ വീരാംഗനയെ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സെറ്റ്. വടക്കന്‍ പാട്ടിലെ കഥകള്‍ പല രീതിയില്‍ പല സംവിധായകര്‍ മലയാള സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയില്‍ നിന്നൊക്കെ വ്യത്യസ്തമാണ് തന്റെ ചിത്രമെന്ന് ചിത്രീകരണം തുടങ്ങുന്നതിന് മുമ്പേ തന്നെ സംവിധായകന്‍ ഉദ്ഘോഷിച്ചിരുന്നു.

കുതിരകളും കുതിരപ്പുറത്തുനിന്നുള്ള വീഴ്ചകളും വാളുകള്‍, പരിചകള്‍, ചുരികകള്‍, വടക്കന്‍ പാട്ടിലെ വേഷവിധാനത്തോടെയുള്ള സുന്ദരിമാര്‍ എല്ലാ കൂടി നിറവും മേളവും കൊഴുക്കുന്ന സെറ്റ് തന്നെ. നായിക ഒഴികെയുള്ളവര്‍ക്ക് പ്രഗത്ഭനായ സംവിധായകന്‍ ഓടി നടന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിത്രീകരണം പുരോഗമിക്കവെ ഇതുവരെയില്ലാത്ത ഒരു ശീലം സംവിധായകനെ പിടികൂടിയിരിക്കുന്നത് സഹസംവിധായകന്‍ കണ്ടെത്തി. സിനിമാ ജീവിതത്തിനിടയില്‍ ഇതുവരെ വെറ്റിലമുറുക്കാത്ത സംവിധായകന്‍ മുറുക്കോട് മുറുക്ക് തന്നെ. സംസാരിക്കാന്‍ വയ്യാത്ത വിധം വായില്‍ വെറ്റിലമുറുക്കാന്‍ നിറച്ചു വച്ചിരിക്കുന്നു.

നായികയ്ക്ക് നിര്‍ദേശം നല്‍കേണ്ട സമയത്ത് ആ ജോലി സംവിധായകന്‍ സഹസംവിധായകനെ സസന്തോഷം ഏല്‍പ്പിക്കുന്നു. മുറുക്കാന്‍ വായില്‍ ഉള്ളതുകൊണ്ട് സംസാരിക്കാന്‍ കഴിയില്ലല്ലോ. സഹസംവിധായകന്‍ എല്ലാം പറഞ്ഞു തരും എന്ന് നായികയോട് ആംഗ്യവും കാണിച്ച് സംവിധായകന്‍ മാറി നില്‍ക്കുന്നു. ചിത്രീകരണം തുടങ്ങിയ നാള്‍ മുതല്‍ സംവിധായകന്‍ നായികയോട് സംസാരിച്ചിട്ടില്ലത്രെ. കാരണം വെറ്റിലമുറുക്ക് തന്നെ.

നായികയ്ക്ക് നിര്‍ദേശം നല്‍കാനുള്ള സ്വാതന്ത്യ്രം സഹസംവിധായകനായ തനിക്ക് വന്ന് ചേര്‍ന്നതില്‍ സന്തോഷമുണ്ടായെങ്കിലും വെറ്റിലമുറുക്കിന്റെ കാരണം തിരക്കാതിരിക്കാന്‍ ആ ചെറുപ്പക്കാരന് കഴിഞ്ഞില്ല. കൂടുതല്‍ ഓടിനടക്കേണ്ടി വന്നില്ല... സഹസംവിധായകന് കാര്യം പിടികിട്ടി. നായിക മലയാളിയല്ല. നായികയോട് എന്തെങ്കിലും പറയണമെങ്കില്‍ ഇംഗ്ലീഷില്‍ അല്ലെങ്കില്‍ തെലുങ്കില്‍ പറയണം. ഒട്ടേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നായികയോട് ഇതുവരെ എല്ലാ സംവിധായകരും ഇംഗ്ലീഷിലാണ് ആശയവിനിമയം നടത്തിയിട്ടുള്ളത്. ഇംഗ്ലീഷ് അറിയാത്ത സംവിധായകര്‍ വെറ്റിലമുറുക്കാതെ എന്ത് ചെയ്യും..!!

ഇംഗ്ലീഷ് അറിയില്ലെന്ന് തെളിഞ്ഞാല്‍ മാനം പോകുമെന്ന് അറിയാവുന്ന സംവിധായകന്‍ ബുദ്ധിപൂര്‍വം വെറ്റിലമുറുക്കിനെ ആശ്രയിക്കുകയായിരുന്നുവത്രെ. എന്തായാലും വെറ്റിലമുറുക്ക് വീരഗാഥ പാണനെ പോലെ പാടി നടക്കുന്ന സഹസംവിധായകനെ പുറത്താക്കാന്‍ തന്നെയാണ് സംവിധായകന്റെ തീരുമാനമെന്ന് കേള്‍ക്കുന്നു.

വായനക്കാരോട്

ഈ വെറ്റിലമുറുക്ക് വീരഗാഥയിലെ നായികയെ വായനക്കാര്‍ക്ക് ഇതിനകം തന്നെ പിടികിട്ടിയിട്ടുണ്ടാകുമെന്ന് കരുതുന്നു. സംവിധായകനെ ചിലര്‍ക്കെങ്കിലും അറിയില്ലായിരിക്കാം... വെറ്റിലുമുറുക്ക് വിദ്യ ഒപ്പിച്ച സംവിധായകനും അതിന് കാരണക്കാരിയായ നായികയും ആരെന്ന് ഞങ്ങള്‍ക്ക് എഴുതി അറിയിക്കുക. ശരിയായ ഉത്തരം ജൂലായ് 23 തിങ്കളാഴ്ച കിന്നാരത്തില്‍ പ്രസിദ്ധീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X