ഉടയോനും നരനും

By Staff

ഉടയോനും നരനും

ഉടയോനെ ഉടന്‍ തിയേറ്ററുകളില്‍ എത്തിച്ചില്ലെങ്കില്‍ സിനിമയിലെ ഉടയോന്‍ കോപിക്കുമെന്നതാണ് സ്ഥിതി. കാരണം ഉടയോന്റെ ബിനാമി നിര്‍മിക്കുന്ന ഉടയോന്‍ ചിത്രം ഒന്നര മാസം കഴിഞ്ഞ് റിലീസ് ചെയ്യുകയും കാശ് വാരുകയും ചെയ്യാനുള്ളതാണ്. പക്ഷേ എന്തു ചെയ്യാന്‍, ഉടയോന്റെ കോപം മറികടക്കുകയും ചിത്രം തിയേറ്റേറിലെത്തിക്കാനും വേണ്ട കാശ് ഉടയോന്റെ നിര്‍മാതാവിന്റെ കൈയിലില്ല. ഉടയോന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയപ്പോഴേക്കും കൈയിലെടുക്കാന്‍ കുത്തുപാള മാത്രമെന്ന സ്ഥിതിയിലാണ് ഉടയോന്റെ നിര്‍മാതാവ്.

ഒറ്റയടിക്ക് നൂറു ദിവസം ഉടയോനെ നിര്‍ത്തി ഷൂട്ട് ചെയ്ത ഉടയോന്റെ സംവിധായകനാണത്രെ നിര്‍മാതാവിനെ ഈ നിലയിലാക്കിയത്. സിനിമക്ക് കാശിറക്കുന്നവനെ കുത്തുപാളയെടുപ്പിക്കുക എന്ന കലയില്‍ മുമ്പെ പ്രാവീണ്യമുള്ളവനാണല്ലോ ഈ സംവിധായകന്‍. മുമ്പ് ഇപ്പോള്‍ ഉടയോനെ ഉടന്‍ തിയേറ്ററിലെത്തിക്കാന്‍ ഉടയോന്റെ നിര്‍മാതാവില്‍ ന്യൂനമര്‍ദം പ്രയോഗിച്ചുകൊണ്ടിരിക്കുന്ന അതേ ഉടയോന്റെ ബിനാമി നിര്‍മിച്ച ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിന് വേണ്ടി കോടികള്‍ പൊടിച്ച് തന്റെ പ്രാവീണ്യം തെളിയിച്ചയാളാണ് ഇദ്ദേഹം. ഹോളിവുഡ് ശൈലിയിലുള്ള സാങ്കേതികതയെന്നും പൂര്‍ണതയെന്നും പറഞ്ഞ് പൊടിച്ച കോടികള്‍ തിയേറ്ററുകളില്‍ നിന്ന് തിരിച്ചുകിട്ടാതായപ്പോള്‍ ബിനാമിക്കും ഈ പണമെല്ലാമിറക്കിയ ഉടയോനും കോപം വന്നു. അങ്ങനെ കുറച്ചുകാലം ഈ സംവിധായകനെ പടിക്കിപ്പുറത്ത് കയറ്റാതിരുന്ന ഉടയോന്‍ കാലക്രമേണ കോപം തണുത്തപ്പോഴാണ് മറ്റൊരു നിര്‍മാതാവിന്റെ ചെലവില്‍ ഉടയോനെ നിര്‍മിക്കാന്‍ നിന്നുകൊടുത്തത്.

ഇപ്പോള്‍ ഉടയോന്‍ ഉടയോനും ഉടയോന്റെ ബിനാമിക്കും പാരയാവുന്ന ലക്ഷണമാണ് കാണുന്നത്. ഷൂട്ടിഗ് നൂറില്‍ നിന്ന് ഒരു ദിവസമെങ്കിലും കുറച്ചാല്‍ സാങ്കേതിക പൂര്‍ണതയില്ലാതായിപ്പോവുമെന്നതിനാല്‍ ഉടയോനെ സിനിമയിലാക്കാന്‍ ഇടവേളയില്ലാതെ ഷൂട്ടിംഗോടു ഷൂട്ടിംഗായിരുന്നു. അതിനിടയില്‍ ഇടത്തരക്കാരനായ നിര്‍മാതാവിന്റെ കൈയില്‍ നിന്നും ഒലിച്ചുപോയത് കോടികള്‍. ഇനി ചിത്രീകരണാനന്തര ജോലികള്‍ കൂടി തീര്‍ത്താല്‍ ചെലവ് മൂന്നര കോടിയാവും. അത് ഉടയോനെ കാണാനെത്തുന്ന പാവം പ്രേക്ഷകരില്‍ നിന്നും എങ്ങനെയെങ്കിലും തിരിച്ചുകിട്ടുമെന്ന് ആശിച്ചാല്‍ തന്നെ ചെലവ് മൂന്നര കോടിയിലെത്തിക്കാന്‍ കൈയില്‍ പണമില്ലാത്ത സ്ഥിതിയിലാണ് നിര്‍മാതാവ്. പ്രിന്റുകള്‍ക്കും പരസ്യത്തിനുമിറക്കാന്‍ നിര്‍മാതാവിന്റെ കൈയില്‍ കാശില്ല. ഇനി ഉടയോന്‍ എന്ന അദ്ദേഹം തന്നെ കനിയണമെന്ന നിലയിലാണ് നിര്‍മാതാവ്.

നരസിംഹം, രാവണപ്രഭു തുടങ്ങിയ ഉടയോന്‍ പര്യായങ്ങളിലൂടെ സിനിമയിലെ ഉടയോനായി വാഴിക്കപ്പെട്ടെങ്കിലും ഇപ്പോള്‍ അദ്ദേഹം വെറും നരനാവാനുള്ള ശ്രമത്തിലാണ്. നരസിംഹാവതാരം പോലെ വാമനാവതാരം. വെറും മനുഷ്യനായി മാറി ഈയെളിമ കാട്ടുന്ന ഉടയോന് വേണ്ടി പണമിറക്കുന്നത് ഉടയോന്റെ ബിനാമിയും. അത് ഓണത്തിന് തിയേറ്ററിലെത്തിക്കണം. അതിനു മുമ്പ് ഉടയോന്‍ കിട്ടാവുന്ന കാശൊക്കെ പിടുങ്ങി തിയേറ്ററുകള്‍ വിട്ടോളണം. അതിനാണ് ഇപ്പോള്‍ തടസം വന്നിരിക്കുന്നത്. ഉടയോന്റെ നിര്‍മാതാവിനോട് ഉടയോന് ഉഗ്രകോപമുണ്ടാവുക സ്വാഭാവികം. പക്ഷേ ഉടയോന്റെ റിലീസിംഗ് വൈകുന്നതില്‍ കോപിച്ചിട്ട് കാര്യമൊന്നുമില്ല. അതുകൊണ്ട് ഉടയോന് തന്നെയാണ് വിന. കാരണം ഉടയോന്റെ റിലീസിംഗ് വൈകുന്നത് ഉടയോന്റെ നരനെ ബാധിക്കും. അതുകൊണ്ടിനി ഉടയോന്‍ തനിക്കു വേണ്ടിയെങ്കിലും കനിഞ്ഞേ പറ്റൂ.

പക്ഷേ ഉടയോന്റെ കോപം അവിടം കൊണ്ടുതീരുമെന്ന് കരുതേണ്ട. ഉടയോനെ ഒളിമ്പ്യനാക്കി വേഷം കെട്ടിച്ച് കോടികള്‍ വെള്ളത്തിലാക്കിയ പഴയ അതേ സംവിധായകന്‍ തന്നെയാണ് ഇപ്പോള്‍ തന്റെ ഉടയോന്‍ തിയേറ്ററിലെത്താന്‍ വൈകുന്നതിനും കാരണക്കാരനായത്. കോടികള്‍ പൊടിച്ചാല്‍ മാത്രം സാങ്കേതികപൂര്‍ണതയുടെ സംതൃപ്തി ലഭിക്കുന്ന സംവിധായകന്‍ ഇനി പടിക്കിപ്പുറത്ത് കാലുകുത്തുന്നതും നോക്കിയിരിക്കുകയാണെത്ര ഉടയോനും ബിനാമിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X