ഒളിച്ചോട്ടം തളിര്‍ക്കുന്ന ദക്ഷിണേന്ത്യന്‍ സിനിമ

By Staff

ഒളിച്ചോട്ടം തളിര്‍ക്കുന്ന ദക്ഷിണേന്ത്യന്‍ സിനിമ

ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ താരവിവാഹങ്ങളുടെ പൂക്കാലമാണ്. സംവിധായകന്‍ രാജ്കുമാറിനോടൊപ്പം ഒളിച്ചോടി ദേവയാനിയാണ് ഈ പുതിയ തരംഗത്തിന് തുടക്കമിട്ടതെന്ന് വേണമെങ്കില്‍ പറയാം.

പിന്നീടങ്ങോട്ട് ആളും നാടും അറിയാതെ എത്ര താരവിവാഹങ്ങളാണ് അരങ്ങേറിയത്. മലയാളത്തിലും കന്നഡയിലും പ്രശസ്തയായ ചിപ്പി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത്തുമൊത്ത് ഒളിച്ചോടി. ഗ്ലാമര്‍ താരമായ അല്‍ഫോണ്‍സ ഉസ്മാന്‍ എന്ന ടെലിവിഷന്‍ താരത്തിനെയും കൊണ്ട് ഓടി മറിഞ്ഞു... ഇപ്പോഴിതാ മിനി സ്ക്രീന്‍ രംഗത്തു നിന്നു തന്നെയുള്ള രണ്ട് യുവഹൃദയങ്ങള്‍ ഒന്നായിരിക്കുന്നു... നടി രശ്മി സോമനും സീരിയല്‍ സംവിധായകന്‍ എ.എം. നസീറും.

ഈ വിവാഹങ്ങളെല്ലാം തന്നെ ഒളിച്ചോട്ടമായി പരിണമിച്ചത് തീര്‍ത്തും യാദൃച്ഛികമാകാം. കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന ഭാവത്തില്‍ വീട്ടില്‍ നിന്നും കാറുമെടുത്ത് വളരെ കൂളായി ഇറങ്ങിയാണ് ചിപ്പി തന്റെ പ്രാണേശ്വരന്റെ സവിധം പ്രാപിച്ചത്.

എന്നാല്‍ നൃത്തക്കാരി അല്‍ഫോണ്‍സയ്ക്ക് തന്റെ പ്രണയസാഫല്യത്തിന് ഒരു കുതിച്ചുചാട്ടം തന്നെ നടത്തേണ്ടിവന്നു. പ്രണയം തലക്കു പിടിച്ച അല്‍ഫോണ്‍സ വീട്ടുതടങ്കലിലായിരുന്നുവത്രെ. അവിടെനിന്നു ജനല്‍വഴി പുറത്തുചാടി അതിസാഹസികമായാണ് ഈ ഗ്ലാമര്‍ താരം പ്രണയസാഫല്യം നേടിയത്.

രശ്മി സോമന്‍ പക്ഷെ ചാട്ടത്തിനും ഓട്ടത്തിനുമൊന്നും പോയില്ല. ചിപ്പിയെപ്പോലെ തന്നെ വളരെ കൂളായാണ് പുള്ളിക്കാരത്തിയും കാര്യം സാധിച്ചത്. ഭാര്യ എന്ന സീരിയലിന്റെ സെറ്റില്‍വച്ച് സലീമിനോടൊപ്പം ഒരൊറ്റ മുങ്ങല്‍... അത്ര മാത്രം..! (ഭാര്യ എന്ന സീരിയല്‍ സംവിധാനം ചെയ്ത് നായികയെത്തന്നെ സ്വന്തം ഭാര്യയാക്കിയ നസീറിനെയും അഭിനന്ദിക്കാതെ വയ്യ...)

അണിയറയില്‍ ഇനിയും ഒട്ടേറെ പ്രണയങ്ങള്‍ ഒരു ശുഭപര്യവസാനത്തിന് കച്ചമുറുക്കുന്നതായാണറിവ്. ഇതില്‍ ഏറ്റവും പ്രധാനവും പ്രശസ്തവുമായത് ഒന്നാംനമ്പര്‍ നായികനടിയായ സംയുക്താവര്‍മ്മയുടെ പ്രണയമത്രെ. ബിജുമേനോനാണ് ഈ നാടകത്തില്‍ നായകന്‍. മുമ്പ് ഇരുവരും ഒരുമിച്ച് അഭിനയിച്ച ചില ചിത്രങ്ങളാണത്രെ പ്രണയത്തിന് അടിത്തറയിട്ടത്.

ഇപ്പോള്‍ പുതിയ കമല്‍ ചിത്രമായ മേഘമല്‍ഹാറില്‍ ഇരുവരും ഒന്നിച്ചഭനയിക്കുന്നുണ്ട്. പക്ഷെ ഇവിടെ നായികനായകന്മാരായല്ലെന്നു മാത്രം... പക്ഷെ പ്രണയത്തിനൊരു കുറവുമില്ല കേട്ടോ... എന്തായാലും ഗോസിപ്പുകളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനാണ് ഇവര്‍ നായികാനായകന്മാരല്ലാതെ തന്നെ പ്രണയത്തില്‍ ഏര്‍പ്പെടുന്നത് എന്ന് അസൂയാലുക്കള്‍ പറഞ്ഞു പരത്തുന്നുണ്ട്.

വലിയ കണ്ണും നീണ്ട മൂക്കുമുള്ള യുവസുന്ദരി കാവ്യാമാധവനും പ്രണയത്തില്‍ നിന്ന് മോചിതയല്ലത്രെ. പക്ഷെ ഇയാളുടെ നായകന്‍ ആരാണെന്ന് ഇപ്പോഴും അത്ര വ്യക്തമല്ല. ഒരു വന്‍ യുവനിര തന്നെ സുന്ദരിയുടെ അനുഗ്രഹത്തിനായി വരിവരിയായി നില്‍ക്കുന്നുമുണ്ട്.

പക്ഷെ പ്രണയവാര്‍ത്തകള്‍ എല്ലാവരും നിന്നനില്‍പില്‍ നിഷേധിക്കുകയാണ്. സിനിമയല്ലേ... ഗോസിപ്പുകള്‍ ഏറെയുണ്ടാകും എന്നൊക്കെയാണ് സ്ഥിരം പല്ലവി. മുന്‍പറഞ്ഞ ഒളിച്ചോട്ടകഥകളിലെ നായികാനായകന്മാര്‍ എല്ലാവരും ഇതേപോലെ തങ്ങളുടെ പ്രണയബന്ധങ്ങള്‍ നിഷേധിച്ചിട്ടുണ്ടെന്ന വാസ്തവവും ആര്‍ക്കും മറക്കാനാവില്ല. അപ്പോള്‍ പുതിയപുതിയ ഒളിച്ചോട്ടങ്ങള്‍ ഇനിയും പ്രതീക്ഷിച്ചുകൂടെന്നുണ്ടോ..?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X