മാനം തിരികെ കിട്ടിയാല്‍ കല്യാണം
ദില്ലിയിലെ നോയിഡാ സ്വദേശിയായ രാഹുല്‍ നെഹ്റയുമായി വിവാഹം ഉറപ്പിച്ചുവെന്നെഴുതിയതിന്റെ പേരില്‍ ചെന്നൈയിലെ പത്രക്കാരെ ശോഭന നിര്‍ത്തിപ്പൊരിച്ചത് ഈയിടെയാണ്. വിവാഹം തന്റെ വ്യക്തിപരമായ കാര്യമാണെന്നും വിവാഹമായാല്‍ അറിയിക്കാമെന്നും പറഞ്ഞ് അന്ന് പത്രക്കാരെ കളിയാക്കിയ ശോഭന ഇപ്പോള്‍ ശരിക്കും പെട്ടിരിക്കുകയാണ്.
താന്‍ വിവാഹം ചെയ്യുന്നത് ദില്ലി സ്വദേശിയായ ഒരു ബിസിനസുകാരനെയാണെന്നു മാത്രമാണ് ശോഭന ഇതുവരെ വെളിപ്പെടുത്തിയിട്ടുള്ളത്. അത് രാഹുല്‍ നെഹ്റയാണെങ്കില്‍ ശോഭന പറയുന്നതു പോലെ അത് ശോഭനയുടെ മാത്രം വ്യക്തിപരമായ കാര്യമല്ല. കോടതിക്ക് കൂടി അതില്‍ ചില കാര്യങ്ങളുണ്ട്. മാസങ്ങള്‍ക്കു മുമ്പ് മാത്രം വിവാഹിതനായ രാഹുല്‍ നെഹ്റക്ക് ആ ബന്ധം വേര്‍പ്പെടുത്തിയാലേ ശോഭനയെ വിവാഹം ചെയ്യാനാവൂ. ശോഭനയുടെ കൂടി ഒത്താശയോടെ അതിനുള്ള ശ്രമങ്ങള്‍ നിയമപരമായി നടത്തുന്നതിനിടയിലാണ് നടിയുടെ കാമുകന്‍ ഒരു അടിപിടി കേസില്‍ പെട്ടത്. അടിപിടി നടന്നതോ നടിയുടെ മുന്നില്‍ വച്ചു തന്നെ!
ഏതാനും ദിവസം മുമ്പ് ചെന്നൈയിലെ ഒരു തിയേറ്ററില്‍ ശോഭന നെഹ്റയോടൊപ്പം ബില്ല എന്ന ചിത്രം കാണാനെത്തി. നെഹ്റയുടെ ഭാര്യസഹോദരനായ സിക്കന്തര്‍ കുമാറും കുടുംബവും അവിടെയെത്തിയിരുന്നു. ശോഭനയോടൊപ്പം നെഹ്റയെ കണ്ട സിക്കന്തര്‍ രോഷാകുലനായി. തന്റെ സഹോദരിയുടെ ജീവിതം നശിപ്പിച്ചിട്ട് ഒരു നടിയുടെ കൂടെ ഊരുച്ചുറ്റുന്ന നെഹ്റയുമായി സിക്കന്തര്‍ വാക്കേറ്റം നടത്തി. വാക്കേറ്റം കൈയേറ്റമായി മാറിയപ്പോള്‍ ആള്‍ക്കൂട്ടത്തിനു മുന്നില്‍ നിന്ന് ശോഭനക്ക് ഓടി രക്ഷപ്പെടേണ്ടി വന്നു.
സിക്കന്തര്‍ പിറ്റേന്നു തന്നെ നെഹ്റയെയും ശോഭനയെയും പ്രതി ചേര്‍ത്ത് കേസ് കൊടുത്തു. വിശ്വാസവഞ്ചന, ഭാര്യാ പീഡനം, കൈയേറ്റം എന്നിങ്ങനെ നെഹ്റയ്ക്കെതിരായ ആരോപണങ്ങള്‍ പലതാണ്. ആ കേസും വിവാഹമോചന കേസുമൊക്കെയായി അങ്ങനെ ശോഭനയുടെ പ്രണയം ഒരു സിനിമാക്കഥ പോലെ അങ്ങനെ നീളുകയാണ്. വിവാഹമായാല്‍ അറിയിക്കാമെന്ന് ശോഭന പത്രക്കാരോട് പറഞ്ഞതെത്ര ശരി. തേന്മാവിന്‍ കൊമ്പത്തില്‍ ശോഭന ആടിപ്പാടുന്ന ഒരു ഗാനരംഗത്തിലെ വരികള്‍ പോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍. മാനം തെളിഞ്ഞേ വന്നാല്‍ കല്യാണം...അടിപിടി കേസിലും സ്ത്രീപീഡന കേസിലും വിവാഹമോചന കേസിലും പെട്ട് പോയ മാനം തിരികെ കിട്ടിയാലെ ഇനി വിവാഹം നടക്കൂ....


Click it and Unblock the Notifications