»   » മമ്മൂട്ടി അന്ധവിശ്വാസിയോ?

മമ്മൂട്ടി അന്ധവിശ്വാസിയോ?

Posted By:
Subscribe to Filmibeat Malayalam
Mammootty
ഇടതിനോടുള്ള കൂറും പാര്‍ട്ടി ചാനലിന്റെ ചെയര്‍മാന്‍ പദവിയും കൈയിലുണ്ടെങ്കിലും മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഒരു അവിശ്വാസിയാണെന്ന് മോഹന്‍ലാല്‍ ആരാധകര്‍ പോലും പറയില്ല. ചാനലിന്റെ തലപ്പത്ത് ഒരു വിശ്വാസി തുടരുന്നത് സിപിഎമ്മും വലിയൊരു പ്രശ്‌നമായി എടുത്തിട്ടില്ല.

മതവിശ്വാസങ്ങള്‍ കണിശതയോടെ പിന്തുടരുകയും ജുമാ നിസ്‌ക്കാരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന മമ്മൂട്ടിയെ ജനം പതിവായി കാണാറുള്ളതാണ്. ഇതിനെല്ലാം പുറമെ താരത്തിന്റെ വീടിന്റെ ചുവരുകളില്‍ വിശുദ്ധഗ്രന്ഥമായ ഖുറാന്‍ വചനങ്ങളും നിങ്ങള്‍ക്ക് കാണം.

ഇങ്ങനെയൊരു ഉത്തമ മതവിശ്വാസിയായിരുന്നിട്ടും മമ്മൂട്ടിയുടെ മനസ്സിന്റെ സ്വസ്ഥത കെടുത്തുന്ന എന്തോ ഉണ്ടെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ കണ്ണേറു തട്ടാതിരിയ്ക്കാനായി വയ്ക്കുന്ന ചില ചൈനീസ് രൂപങ്ങള്‍ കാണുമ്പോള്‍ ആര്‍ക്കും ഇങ്ങനെയൊരു സംശയം സ്വഭാവികം. അതേസമയം ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയുമായി ഇതിന് ബന്ധമുണ്ടെന്ന് പറയാനുമാവില്ല.

കണ്ണേറ് തട്ടാതിരിയ്ക്കാനാണോ ഈ രൂപങ്ങളെന്ന് ചോദിച്ചാല്‍ അതേപ്പറ്റിയൊന്നും അറിയില്ലെന്നാണ്താരം പറയുക. കാണാന്‍ കൊള്ളാവുന്നതാണെന്ന് തോന്നിയപ്പോള്‍ വീടിന്റെ ചുമരില്‍ പതിപ്പിച്ചു-മമ്മൂട്ടിയുടെ സിംപിള്‍ മറുപടി ഇങ്ങനെ..

ഒരുവാദത്തിന് വേണ്ടി ഇതൊക്കെ സമ്മതിയ്ക്കാമെങ്കിലും മമ്മൂക്ക ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ വിശ്വസിയ്ക്കുന്നുണ്ടെന്ന് തന്നെ വേണം കരുതാന്‍. താരത്തിന്റെ ഏത് കാറിന്റെ നമ്പറെടുത്ത് കൂട്ടിയാലും 9 എന്നാവും ഉത്തരം-ഇതെല്ലാം ഹോബിയാണോ അന്ധവിശ്വാസമാണോയെന്ന് നിങ്ങള്‍ക്ക് തന്നെ തീരുമാനിയ്ക്കാം.

English summary
Mollywood star Mammootty is a rather private and religious man, no doubt A glimpse into his home offers enough proof of that, as writings from the Quran adorn its walls. However, the star also has an 'eye' for the abstract. The actor has decorated his home with a few Chinese evil eye protectors.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam