പാര്‍ട്ടിയ്‌ക്കിടെ ദീപികയുടെയും രണ്‍ഭീറിന്റെയും ചുംബനം
ബോളിവുഡിലെ പ്രണയികള്‍ തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ ഒപ്പിയെടുത്ത് വാര്‍ത്തയാക്കാന്‍ നടക്കുന്ന ഗോസിപ്പൂകൂട്ടത്തിന് വിരുന്നൊരുക്കിക്കൊണ്ട് ദീപിക പദുകോണിന്റെയും രണ്‍ഭീര്‍ കപൂറിന്റെയും പ്രണയലീല.
ഈയിടെ നടന്ന ഒരു പാര്‍ട്ടിയിക്കിടെയാണ് എല്ലാവരും നോക്കിനില്‍ക്കെ കെട്ടിപ്പിടിച്ച് ചുംബിച്ചത്. സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത നടത്തിയ ഒരു പാര്‍ട്ടിയില്‍ വച്ചായിരുന്നു ഇരുവരുടെയും പരസ്യമായ പ്രണയപ്രകടനം അരങ്ങേറിയത്.
പരസ്യമായ പ്രണയലീലകള്‍ കൊണ്ട് പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയത് ഇവരാണെന്നും കേള്‍ക്കുന്നുണ്ട്. പാര്‍ട്ടിയ്‌ക്കെത്തിയ എല്ലാവരും ഇവരുടെ ചെയ്‌തികണ്ട് സ്‌തബ്ധരായിപ്പോയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. മാത്രമല്ല പാര്‍ട്ടിയൊരുക്കിയ അര്‍പ്പിതയ്‌ക്ക് ഒരു നന്ദിപറയാനോ ഒരു ആശംസയര്‍പ്പിക്കാനോ പോലും രണ്ടുപേരും മറന്നുപോയത്രേ.
രണ്ടുപേരുടെയും പ്രവൃത്തികള്‍ കണ്ടാല്‍ ഇരുവരും അഗാധമായ പ്രണയത്തിലാണെന്ന് തോന്നുമത്രേ. ഇതാദ്യമല്ല പൊതുജനമധ്യത്തില്‍ ദീപികയും രണ്‍ഭീറും പ്രണയലീലകളില്‍ ഏര്‍പ്പെടുന്നത്. മുമ്പ് ബച്‌ന യെ ഹസീനോം എന്ന ചിത്രത്തിന്റെ സെറ്റിലുള്ളവരുടെയെല്ലാം മുന്നില്‍വച്ച് ഇരുവരും സ്‌നേഹപ്രകടനത്തില്‍ മുഴുകിയത് വാര്‍ത്തയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()


Click it and Unblock the Notifications