»   » ജെനീലിയ വിടവാങ്ങുന്നു?

ജെനീലിയ വിടവാങ്ങുന്നു?

Posted By:
Subscribe to Filmibeat Malayalam
Genelia-Riteish
കുറച്ച് നല്ല കഥാപാത്രങ്ങള്‍ ചെയ്യണം, പണമുണ്ടാക്കണം, അതിന് ശേഷം വിവാഹം-സിനിമയിലേയ്ക്ക് കടന്നുവരുന്ന മിക്ക നടിമാരുടേയും മനസ്സിലിരുപ്പ് ഇതാണ്. എന്നാല്‍ ചില നടിമാര്‍ വിവാഹം കഴിഞ്ഞും അഭിനയം തുടരും. എങ്കിലും അവരും സിനിമാലോകത്ത് നിന്ന് ചെറിയൊരു ബ്രേക്ക് എടുക്കാറുണ്ട്.

നടി ജെനീലിയയും ഇതേ ചിന്തഗതിക്കാരിയാണ്. തുഝേ മേരി കസം എന്ന ചിത്രത്തില്‍ തന്റെ നായകനായി വേഷമിട്ട റിതേഷ് ദേശ്മുഖുമായി നടി പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചു തുടങ്ങിയിട്ട് കാലം കുറേയായി.

മഹാരാഷ്ട്രയിലെ മുന്‍ മുഖ്യന്‍ വിലാസ് ദേശ് മുഖിന്റെ മകനാണ് റിതേഷ്. ഒരു സിനിമാ നടിയെ റിതേഷ് ഭാര്യയായി സ്വീകരിക്കുന്നതിനോട് വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ജെനീലിയയും റിതേഷും അടുത്തു തന്നെ വിവാഹിതരാവാന്‍ പോവുന്നുവെന്നാണ് പുതിയ വാര്‍ത്ത.

പുതിയ ചിത്രങ്ങള്‍ക്കൊന്നും ജെനീലിയ ഡേറ്റ് കൊടുത്തിട്ടില്ല. ഇതെക്കുറിച്ച് ചോദിച്ച ഒരു സംവിധായകനോട് താന്‍ ജീവിതത്തില്‍ സെറ്റിലാവാന്‍ പോവുകയാണെന്നായിരുന്നത്രേ നടിയുടെ പ്രതികരണം.

ക്രിസ്മസിനു മുന്‍പ് ഇതുവരെ ഏറ്റെടുത്തിരിക്കുന്ന ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം കാമുകനുമൊത്ത് ഉലകം ചുറ്റാന്‍ പോവണമെന്നും ജെനീലിയയ്ക്ക് മോഹമുണ്ടത്രേ. എന്തായാലും അഭിനയരംഗത്ത് നിന്ന് ചെറിയൊരു ഇടവേള എടുക്കാന്‍ നടി തീരുമാനിച്ചു കഴിഞ്ഞു.

English summary
Bollywood friends and colleagues took to Twitter to wish actors Riteish Deshmukh and Genelia D'Souza who announced that they will be tying the knot next year. Wishes started pouring in for the couple ever since Riteish said in an interview recently that they will seal their eight-year-old relationship with a wedding in 2012.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam