twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവരന്തേ വരാത്തത്?

    By Staff
    |

    സ്റ്റൈല്‍ മന്നന്റെ കുചേലന്‍ (അതോ കുസേലനോ) റിലീസിന് തയ്യാറായി. കഴിഞ്ഞയാഴ്ച ഓഡിയോ റിലീസും കഴിഞ്ഞു.. ചടങ്ങിന് പോയവരൊക്കെ ഒരു ചോദ്യം മാത്രം ചോദിക്കുന്നു. അവരെന്തേ വരാത്തത്?

    അവരെന്ന് ഉദ്ദേശിക്കുന്നത് മൂന്നു പേരെയാണ്. മൂന്നു പേരും കുചേലനിലെ അഭിനേതാക്കള്‍. ഒന്ന് പശുപതി, രണ്ട് മീന, മൂന്ന് സാക്ഷാല്‍ നയന്‍താര...

    കഥ പറയുമ്പോള്‍ എന്ന ശ്രീനിവാസന്‍ ചിത്രമാണ് കുസേലനാവുന്നത്.. മൂലകഥയില്‍ ശ്രീനിവാസന്‍ അഭിനയിച്ച വേഷം ചെയ്യുന്നത് പശുപതി. മീനയുടെ കഥാപാത്രത്തെ മീന തന്നെ അവതരിപ്പിക്കുന്നു. നയന്‍താരയുടേത് മൂലകഥയിലില്ലാത്ത വേഷം.... മാദകരംഗങ്ങള്‍ക്ക് കൊഴുപ്പേകാന്‍ നയന്‍താരയുടേതിനെക്കാള്‍ നല്ല മേനിയില്ലെന്ന് രജനിക്കറിയാം. സംവിധായകന്‍ പി വാസുവിനുമറിയാം. എന്നിട്ടും അവരെന്തേ വരാത്തത്?

    കഥ പറയുമ്പോള്‍ എന്ന മലയാള ചിത്രം കണ്ട് കണ്ണു നിറഞ്ഞാണ് രജനീകാന്ത് ഈ ചിത്രം തമിഴിലെടുക്കാന്‍ സന്നദ്ധനായത്. കൃഷ്ണ കുചേല കഥയെ അതിസമര്‍ത്ഥമായി ശ്രീനിവാസന്‍ വെള്ളിത്തിരയിലേയ്ക്ക് ആവാഹിച്ച തിരക്കഥയില്‍ മമ്മൂട്ടിയുടെ അത്യുജ്വലമായ രണ്ടു രംഗങ്ങള്‍ കൂടിച്ചേര്‍ന്നപ്പോള്‍ സിനിമ മലയാളത്തില്‍ മെഗാ ഹിറ്റായി...

    രജനിയും ആദ്യം കരുതിയത് അങ്ങനെയൊരു കഥ മതിയെന്നാണ്. പശുപതിയും മീനയും മുഴുനീള വേഷത്തില്‍. അതിഥി താരമായി രജനി. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ സംവിധായകന് മനംമാറ്റം. രജനിയെ ഇങ്ങനെ കണ്ടാല്‍ മതിയോ.. ഉലകനായകന്‍ കമലഹാസന്‍ പത്തു വേഷം കെട്ടി അമേരിക്കയില്‍ വരെ ആളാകാന്‍ നോക്കുന്ന കാലം...

    കഥ അഴിച്ചു പണിയാന്‍ വാസു തീരുമാനിച്ചു. രജനി സാക്ഷാല്‍ രജനിയായി മുഴുനീള വേഷത്തില്‍. മീനയുടെയും പശുപതിയുടെയും പ്രാധാന്യം കുറഞ്ഞു. മൂലകഥയിലില്ലാത്ത മേനിയഴകുമായി നയന്‍താരയും രംഗപ്രവേശം ചെയ്തു...(മണിച്ചിത്രത്താഴ് എന്ന ക്ലാസിക്കിനെ തമിഴ് ‍ഡപ്പാംകുത്തിലേയ്ക്ക് ഉളുപ്പില്ലാതെ പരിവര്‍ത്തനം ചെയ്ത വാസു കഥ പറയുമ്പോള്‍ അത് പഴയ കഥയാവില്ലെന്നുറപ്പല്ലേ).

    ചിത്രീകരണം തുടങ്ങുമ്പോള്‍ ചിത്രത്തില്‍ തനിക്കുണ്ടായിരുന്ന പ്രാധാന്യം ഇപ്പോഴില്ലെന്നായപ്പോള്‍ പശുപതി പിണങ്ങിയത്രേ. കൂടെ മീനയും. ചിത്രത്തിന്റെ പരസ്യങ്ങളിലൊന്നും ഇവരുടെ ചിത്രമോ പേരോ ഒന്നുമില്ല. എല്ലാം രജനി മയം. സൂപ്പര്‍താരം രജനീകാന്ത്.. തീര്‍ന്നില്ല. നയന്‍താരയ്ക്കുമില്ലത്രേ ഒരു പ്രാധാന്യവും....

    അതുകൊണ്ട് മൂന്നു പേരും ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങ് ബഹിഷ്കരിച്ചുവെന്നാണ് കഥ. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ച് സംവിധായകന്‍ വാസുവോ നിര്‍മ്മാതാവ് കവിതാലയ ബാലചന്ദറോ വിതരണക്കാരന്‍ സെവന്‍ ആര്‍ട്സ് വിജയകുമാറോ ഒരക്ഷരം സംസാരിച്ചുമില്ല.

    എന്തോ ഇല്ലേ ഈ ബഹിഷ്കരണത്തിന് പിന്നില്‍?

    ബന്ധപ്പെട്ട വാര്‍ത്തകള്‍













    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X