»   » നയന്‍സ്-പ്രഭു വിവാഹം ജൂലൈയില്‍?

നയന്‍സ്-പ്രഭു വിവാഹം ജൂലൈയില്‍?

Posted By:
Subscribe to Filmibeat Malayalam
Nayantara-Prabhu Deva
നയന്‍താര-പ്രഭുദേവ ജോഡികളുടെ വിവാഹം ജൂലൈയില്‍ നടക്കുമെന്ന് കോടമ്പാക്കത്തു നിന്നും റിപ്പോര്‍ട്ടുകള്‍. റംലത്തില്‍ നിന്നുള്ള വിവാഹമോചനം ലഭിച്ചാല്‍ ഉടന്‍ വിവാഹമുണ്ടാകുമെന്നാണറിയുന്നത്. ജൂണ്‍ മാസത്തോടെ കോടതിയില്‍ നിന്നും വിവാഹമോചന ഉത്തരവ് പ്രതീക്ഷിയ്ക്കുന്ന പ്രഭുദേവ ഇതിന് ശേഷം വിവാഹ തീയതി തീരുമാനിയ്ക്കും.

വിവാഹം ഹൈദരാബാദില്‍ വെച്ച് നടത്താനാണ് പ്രഭുദേവയുടെ താത്പര്യമെന്നറിയുന്നു. എന്നാല്‍ ചെന്നൈയില്‍ വെച്ചുതന്നെ വിവാഹം ഗംഭീരമായി നടത്തണമെന്നാണ് നയന്‍സിന്റെ ആഗ്രഹിക്കുന്നത്. ഇതിന് പ്രഭു വഴങ്ങിയെന്നും സൂചനകളുണ്ട്.

പ്രഭുദേവ-റംലത്ത് ദമ്പതികളുടെ ഡൈവോഴ്‌സ് ഡീല്‍ കോളിവുഡില്‍ വന്‍ വാര്‍ത്തയായി മാറിയിരുന്നു. 25-30 കോടി രൂപയോളം വരുന്ന സ്വത്തുക്കളാണ് റംലത്തിന് നഷ്ടപരിഹാരമായി പ്രഭു നല്‍കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam