»   » നയന്‍സിന്റെ ധാരാളിത്തത്തിന് പ്രഭുവിന്റെ കടിഞ്ഞാണ്‍

നയന്‍സിന്റെ ധാരാളിത്തത്തിന് പ്രഭുവിന്റെ കടിഞ്ഞാണ്‍

Posted By:
Subscribe to Filmibeat Malayalam
Nayantara-Prabhu Deva
വിവാഹം കാത്തിരിയ്ക്കുന്ന തെന്നിന്ത്യന്‍ താരം നയന്‍താരയുടെ ആഡംബരപ്രിയം അധികകാലം തുടരില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിശ്രുത വധുവിന്റെ ധാരാളിത്തത്തിന് കടിഞ്ഞാണിടാന്‍ പ്രഭു തീരുമാനിച്ചുവെന്നാണ് കോളിവുഡിലെ പാപ്പരാസികളുടെ കണ്ടെത്തല്‍.

നയന്‍സ് തത്കാലത്തേക്ക് അഭിനയം നിര്‍ത്തിയതിനാല്‍ ആഡംബരത്തിനളുള്ള കാശ് പോകുന്നത് പ്രഭുവിന്റെ പോക്കറ്റില്‍ നിന്നാണെന്ന് പറയപ്പെടുന്നു. അടുത്തിടെ നയന്‍സ് ചെറിയൊരു സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ പ്രഭുവാണ് സഹായിച്ചതെന്നും ഒരു പ്രമുഖ തമിഴ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് ആഡംബരക്കാറുകള്‍ക്കുള്ള അടവ് മുടങ്ങുന്ന ഘട്ടം വന്നപ്പോള്‍ പത്ത് ലക്ഷം രൂപ നല്‍കിയാണ് പ്രഭു സഹായിച്ചതെന്നും പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം ചെലവ് കുറയ്ക്കാനുള്ള പ്രഭുദേവയുടെ ഉപദേശം നയന്‍സ് കാര്യമായി എടുത്തിട്ടില്ലെന്നും പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇത് സംബന്ധിച്ച് ഇവര്‍ക്കിടയില്‍ ചെറിയ അസ്വാരസ്യങ്ങളുണ്ടെന്നും പരദൂഷണമുണ്ട്.

English summary
Nayantara's luxurious lifestyle seems to be not going well with her beau Prabhu Deva. Her expenditures after bidding good bye to films have reportedly become a worrying factor for the choreographer-turned-director, as he is being forced to shell out all her expenses from his pocket!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam