അല്‌പ വസ്‌ത്ര വിവാദം: മല്ലികയെ രക്ഷിച്ചത്‌ രജനി

By Staff

അല്‌പ വസ്‌ത്ര വിവാദത്തില്‍ മല്ലികയെ രക്ഷപ്പെടുത്തിയത്‌ സൂപ്പര്‍ താരം രജനിയുടെ ഇടപെടലാണെന്ന്‌ വാര്‍ത്തകള്‍.

ഈയിടെ നടന്ന ദശാവതാരത്തിന്റെ ഓഡിയോ കാസറ്റ്‌ റീലിസ്‌ ചടങ്ങില്‍ പങ്കെടുത്ത മല്ലികയുടെ വേഷ വിധാനമാണ്‌ തമിഴ്‌നാട്ടില്‍ വന്‍ വിവാദമുയര്‍ത്തിയിരുന്നത്‌.

മുഖ്യമന്ത്രി കരുണാനിധിയടക്കം ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ശരീരം പ്രദര്‍ശിപ്പിയ്‌ക്കുന്ന രീതിയില്‍ വേഷണിഞ്ഞ മല്ലികയ്‌ക്കെതിരെ ഹിന്ദു മക്കള്‍ കക്ഷി നേതാക്കള്‍ പോലീസില്‍ പരാതി നല്‌കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനാല്‍ കേസ്‌ ഒതുക്കി തീര്‍ന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ സംഭവത്തില്‍ ഇടപെട്ട രജനി മല്ലികയ്‌ക്കെതിരെ രംഗത്തെത്തിയ നേതാക്കളെയും അഭിഭാഷകരെയുമെല്ലാം നേരിട്ടു വിളിച്ചു സംസാരിയ്‌ക്കുകയും സംഭവം കൂടുതല്‍ വിവാദമാക്കേണ്ടതില്ലെന്നും ഉപദേശിയ്‌ക്കുകയുമായിരുന്നു.

മല്ലിക തമിഴ്‌നാടിന്റെ അതിഥ്യം സ്വീകരിച്ചെത്തിയ വ്യക്തിയാണെന്നും ഇവിടത്തെ സംസ്‌ക്കാരം അവരില്‍ അടിച്ചേല്‌പിക്കേണ്ടതില്ലെന്നുമുള്ള രജനിയുടെ ഉപദേശം സ്വീകരിച്ച നേതാക്കള്‍ വിവാദങ്ങളില്‍ നിന്നും പിന്‍മാറുകയുമായിരുന്നു.

തമിഴ്‌നാട്ടില്‍ രജനിയുടെ സ്വാധീനമറിയാവുന്ന നേതാക്കള്‍ രജനിയുടെ വാക്കിനെ വേദവാക്യമായി സ്വീകരിച്ചു.

രജനിയുടെ ഇടപെടലില്ലായിരുന്നുവെങ്കില്‍ സമാനമായി വിവാദത്തില്‍പ്പെട്ട നടി ശ്രീയ നേരിട്ട വിവാദങ്ങളും മാപ്പു പറച്ചിലുമൊക്കെ മല്ലികയ്‌ക്കും നേരിടേണ്ടി വരുമായിരുന്നു.

അതെ സമയം മല്ലികയെ അതിഥിയായി ക്ഷണിച്ച ഉലകനായകന്‍ കമല്‍ഹാസന്‍ വിവാദത്തില്‍ വ്യക്തമായ നിലപാട്‌ സ്വീകരിച്ചില്ലെന്നും വിമര്‍ശനമുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X