സെയ്‌ഫും കരീനയും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്
ബോളിവുഡ് താരജോഡികളായ സെയ്‌ഫ് അലിഖാനും കാമുകി കരീന കപൂറും വിവാഹിതരായെന്ന് മുംബൈ പത്രമായ 'ദി മുംബൈ മിററില്‍' വാര്‍ത്ത.
ബുധനാഴ്‌ച ബാന്ദ്രയിലുള്ള സെയ്‌ഫിന്റെ വസതിയില്‍ വച്ചാണ് നിക്കാഹ് ചടങ്ങുകള്‍ നടന്നതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ സെയ്‌ഫും അമ്മ ഷര്‍മിള ടാഗോറും ഈ വാര്‍ത്ത നിഷേധിക്കുകയാണെന്നും പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.
മൂന്നു മാസം മുമ്പ് കാമുകന്‍ ഷാഹിദ് കപൂറുമായി പിരിഞ്ഞത് മുതലാണ് ഇരുപത്തിയേഴുകാരിയായ കരീന മുപ്പത്തിയേഴുകാരന്‍ സെയ്‌ഫുമായി അടുത്തത്. പുതിയ ചിത്രമായ തഷാന്റെ ചിത്രീകരണവേളയിലാണത്രേ ഇരുവരും തമ്മില്‍ പിരിയാന്‍ കഴിയാത്തവിധത്തില്‍ അടുത്തത്.
ലാക്‌മെ ഫാഷന്‍ വീക്കില്‍ മനീഷ് മല്‍ഹോത്രയുടെ ഫാഷന്‍ ഷോയ്‌ക്കിടയിലാണ് സെയ്‌ഫ് കരീനയും താനും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. പിന്നീട് ദില്ലിയിലെയും മുബൈയിലെയും പ്രമുഖ കേന്ദ്രങ്ങളില്‍ ഇവരെ ഒന്നിച്ചുകാണുക പതിവായിരുന്നു.
കൂടാതെ ഈയിടെ സെയ്‌ഫ് ബാങ്കോക്കിലായിരുന്നപ്പോള്‍ അതീവ രഹസ്യമായി കരീന അവിടേയ്‌ക്ക് ഒരു യാത്ര നടത്തിയതും വാര്‍ത്തയായിരുന്നു.


Click it and Unblock the Notifications