»   » ബിക്കിനിയിടാതെ വിദ്യയും ബിക്കിനിയില്‍

ബിക്കിനിയിടാതെ വിദ്യയും ബിക്കിനിയില്‍

Posted By:
Subscribe to Filmibeat Malayalam
Vidya'a fake bikini pic
സെനാക്ഷി സിന്‍ഹയ്ക്ക് ശേഷം ഫോട്ടോ മോര്‍ഫിങിന്റെ ഏറ്റവും പുതിയ ഇരയായി വിദ്യാ ബാലനും മാറുന്നു. ബോളിവുഡ് താരം വിദ്യയുടെ ബിക്കിനി ചിത്രമെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിയ്ക്കുന്ന ചിത്രം വ്യാജമാണെന്ന് വ്യക്തമായിട്ടും ഇത് തേടിയെത്തുന്നവര്‍ ഏറെയാണ്.

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പുരുഷ മാഗസിനായ 'മാക്‌സിമിന്റെ വാര്‍ഷിക പതിപ്പിന്റെ മുഖചിത്രമായാണ് ടൂ പീസില്‍ വിദ്യയെ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ മറ്റൊരു ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ മോര്‍ഫു ചെയ്ത ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് വിദ്യയുടെ ബിക്കിനിയും പ്രചരിയ്ക്കുന്നത്.

അതേസമയം മാഗസിനിലെ ചിത്രം തന്റേതല്ലെന്നും, ഇത്തരമൊരു ഫോട്ടോഷൂട്ട് മാഗസിന് നല്‍കിയിട്ടില്ലെന്നും വിദ്യ പറഞ്ഞു. 'ആദ്യം സൊനാക്ഷി, ഇപ്പോഴിതാ ഞാനും. എന്റെ ചിത്രങ്ങളെ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതാകാം. ഇത്തരമൊരു ചിത്രം പ്രസിദ്ധീകരിച്ച മാഗസിനെതിരെ നിയമനടപടി സ്വീകരിക്കും- വിദ്യ രോഷത്തോടെ പറയുന്നു.

ഇനിയിപ്പോള്‍ ചിത്രം തന്റേതല്ലെന്ന് തെളിയിക്കാന്‍ വിദ്യ ബിക്കിനിയില്‍ പ്രത്യക്ഷപ്പെടുമോ? ആരാധകര്‍ ഉറ്റുനോക്കുന്നത് അതാണ്!

English summary
After Sonakshi Sinha, Vidya Balan has become the latest victim of Photoshop. It has emerged that a picture showing her in a black bikini on the cover of a men's magazine is a doctored one

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam