»   » പ്രൊഡക്ഷന്‍ നമ്പര്‍ 14, ഗൗതമി...

പ്രൊഡക്ഷന്‍ നമ്പര്‍ 14, ഗൗതമി...

Posted By:
Subscribe to Filmibeat Malayalam

പ്രൊഡക്ഷന്‍ നമ്പര്‍ 14, ഗൗതമി...

കളിക്കുട്ടനാ (പ്ലേബോയിയുടെ മലയാളം) യാണല്ലോ കമലഹാസന്‍ അന്നും എന്നും അറിയപ്പെടുന്നത്. പ്രായം അറുപതിനോടടുത്തെങ്കിലും കമലഹാസന്റെ ആ പദവിക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല. കക്ഷി ഇപ്പോഴും കളിച്ചുനടക്കുന്നു. പെണ്‍കുട്ടികകളോടൊത്തും വിവാദങ്ങളോടൊത്തും. വിവാദങ്ങളുടെ കളിത്തോഴന്‍ കൂടിയാണല്ലോ അദ്ദേഹം.

കമലഹാസന്റെ പുതിയ സിനിമയും വിവാദത്തിന്റെ കൊടുമുടിയിലേറി. തമിഴ്നാട്ടിലെ ഒരു പ്രത്യേക വിഭാഗത്തെ മഹത്വവല്‍ക്കരിക്കുന്ന തേവര്‍ മകന്‍ പോലുള്ള രാഷ്ട്രീയ സിനിമയെടുത്തിട്ടും തനിക്ക് രാഷ്ട്രീയമില്ലെന്ന് തട്ടിവിടുന്ന കമലഹാസന് കൊട്ടും കൊമ്പുവിളിയുമായി തുടങ്ങിയ പുതിയ സിനിമയുടെ പേര് മാറ്റാതെ നിവൃത്തിയില്ലെന്നുവന്നു. ചണ്ടിയാര്‍ എന്ന വിളിപ്പേരുണ്ടായിരുന്ന ചിത്രത്തിന്റെ പുതിയ പേരാണ് പ്രൊഡക്ഷന്‍ നമ്പര്‍ 14.

ചണ്ടിയാറിന്റെ പേര് മാറ്റിയെങ്കിലും പുതിയ പേര് ഇതുവരെ കമലഹാസന്‍ പ്രഖ്യാപിച്ചിട്ടില്ല. ഷൂട്ടിംഗിനിടെ ഉപയോഗിക്കുന്ന ക്ലാപ് ബോര്‍ഡില്‍ എഴുതിവച്ചിരിക്കുന്നത് പ്രൊഡക്ഷന്‍ നമ്പര്‍ 14 എന്നാണ്. കമലഹാസന്റെ മറ്റൊരു നമ്പര്‍!

പറയാനിരിക്കുന്ന കഥ വേറെയാണ്. സിമ്രാനുമായുള്ള നാടുചുറ്റി പ്രണയം പാട്ടായി അലയടിച്ചതിനെ തുടര്‍ന്നാണല്ലോ തെന്നിന്ത്യന്‍ സിനിമയിലെ നിത്യഹരിത പ്ലേബോയി വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് ഊളിയിട്ടിത്. വിവാദം അദ്ദേഹത്തിന്റെ കുടുംബജീവിതം തകര്‍ക്കുകയും ചെയ്തു. സരിക ഇപ്പോള്‍ താമസിക്കുന്നത് വേറെ വീട്ടില്‍. സിമ്രാനാവാട്ടെ അടുത്ത ജനവരിയില്‍ വിവാഹിതയാവാനും പോവുന്നു.

സരികയും സിമ്രാനും ജീവിതത്തില്‍ നിന്ന് പടിയിറങ്ങിയെങ്കിലും പ്ലേബോയി പുതിയ കൂട്ട് കണ്ടെത്തിക്കഴിഞ്ഞു. തേവര്‍ മകനില്‍ തന്റെ കാമുകിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഗൗതമിയോടാണത്രെ കമലഹാസന് ഇപ്പോള്‍ ഒരിത്. അതിന് കാരണങ്ങളുമുണ്ടത്രെ.

പല കാരണങ്ങളാല്‍ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കേണ്ടിവന്ന പുതിയ ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവാന്‍ സഹായിക്കുന്നത് ഗൗതമിയാണത്രെ. മാത്രവുമല്ല ഇരുവരും തുല്യദു:ഖിതരുമാണ്. കമലഹാസനെ പോലെ ഗൗതമിയും ജീവിതപങ്കാളിയുമായി പിരിഞ്ഞുകഴിയുകയാണത്രെ.

കമലിന്റെ പുതിയ ചിത്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഗൗതമി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ സെറ്റില്‍ എല്ലാറ്റിനും കമലിനോടൊപ്പം ഗൗതമിയുണ്ടത്രെ. ഈ ഈടപഴകല്‍ അതിരുകടക്കുന്നുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കമലിന്റെ കളിക്കുട്ടന്‍ ജീവിതത്തിലെ സംഭവബഹുലമായ മറ്റൊരേട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X