പിന്നെയും താണ്ഡവം പ്രേക്ഷകന് മേല്‍

By Staff

പിന്നെയും താണ്ഡവം പ്രേക്ഷകന് മേല്‍

വന്‍പ്രതീക്ഷയോടെ തിയേറ്ററിലെത്തിയതാണ് മോഹന്‍ലാല്‍ ചിത്രമായ താണ്ഡവം. പക്ഷേ ആദ്യ രണ്ട് ദിവസമേ ചിത്രം കാണാന്‍ ആളുണ്ടായുള്ളൂ. അത്ര കടുത്തതാണത്രെ ഷാജി കൈലാസും സംവിധായകന്‍ എസ്. സുരേഷ് ബാബുവും ചേര്‍ന്ന് പ്രേക്ഷകരുടെ മേല്‍ നടത്തുന്ന താണ്ഡവം.

അമ്മയെയും ഭാര്യയെയും മക്കളെയുമെല്ലാം കൂട്ടി താണ്ഡവത്തിന് പോയാല്‍ തൊലിയുരിഞ്ഞുപോവും എന്നാണ് ചിത്രം കണ്ടിറങ്ങുന്നവര്‍ പറയുന്നത്. താണ്ഡവം കാണാന്‍ പോവണമെങ്കില്‍ മുണ്ടിട്ട് തിയേറ്ററില്‍ കയറുന്നതാണത്രെ ഉചിതം. ഇല്ലെങ്കില്‍ മാനം പോയി കിട്ടും. അത്ര കടുപ്പത്തിലാണ് ഷാജിയും സുരേഷും ചേര്‍ന്ന് ചിത്രത്തില്‍ അശ്ലീല പ്രയോഗവും അശ്ലീല രംഗങ്ങളും കുത്തിനിറച്ചിരിക്കുന്നത്.

ഗ്യാപ്പ് പോലുള്ള അറുവഷളന്‍ പ്രയോഗങ്ങളും മുംതാസ്, അനുപ്രിയ തുടങ്ങിയ മാദകറാണിമാരോടൊത്ത് മോഹന്‍ലാല്‍ നടത്തുന്ന ആഭാസനൃത്തവുമെല്ലാം കൂടിയായപ്പോള്‍ കുടുംബ വിരുദ്ധ ചിത്രമെന്ന സര്‍ട്ടിഫിക്കറ്റ് താണ്ഡവത്തിന് നല്‍കിയ പ്രേക്ഷകരെ കുറ്റപ്പെടുത്താമോ?

എന്നാല്‍ പ്രേക്ഷകര്‍ മേല്‍ നടത്തുന്ന താണ്ഡവമോടുന്ന തിയേറ്ററിനടുത്തുകൂടെ പോലും ആളുകള്‍ പോകാതായപ്പോള്‍ ചിത്രത്തിന്റെ സംവിധായകന് സഹിക്കാതായി. ഒരു പത്രപരസ്യം കൊടുത്താണ് ഷാജി കൈലാസ് തന്റെ സഹിക്കേട് മാറ്റിയത്.

ചിത്രത്തെ കുറിച്ച് ആളുകള്‍ പറയുന്നതെല്ലാം കിംവദന്തിയാണത്രെ. കുടുംബ പ്രേക്ഷകരെ മുന്നില്‍ കണ്ടാണ് ഈ ചിത്രവും താനൊരുക്കിയിട്ടുള്ളതെന്നും തന്റെ ചിത്രത്തിനെതിരെ ചിലര്‍ കിംവദന്തി പ്രചരിപ്പിക്കുകയാണെന്നുമാണ് ഷാജി പത്രപരസ്യത്തില്‍ പറയുന്നത്.

പക്ഷേ പത്രപരസ്യത്തിലെ ഷാജിയുടെ ക്ഷോഭപ്രകടനം അവസാനിപ്പിക്കുന്നതാണ് രസാവഹം. കിംവദന്തികള്‍ക്ക് അനുസൃതമായ ഒരു രംഗം പോലും ഇന്നുമുതല്‍ (ആഗസ്ത് 26 തിങ്കളാഴ്ച മുതല്‍) ഈ സിനിമയില്‍ ഉണ്ടാവില്ലഎന്ന ഉറപ്പോടെയാണ് മെഗാസംവിധായകന്‍ പത്രപരസ്യത്തിലെ പ്രസ്താവന അവസാനിപ്പിച്ചിരിക്കുന്നത്.

ഇതെല്ലാം വെറും കിംവദന്തികള്‍ മാത്രമെങ്കില്‍ പിന്നെ ഈ രംഗങ്ങള്‍ മുറിച്ചുമാറ്റുന്നതെന്തിന് സര്‍?

എന്തായും പ്രേക്ഷകരുടെ മേല്‍ അശ്ലീല താണ്ഡവം നടത്തിയിട്ട് എല്ലാം കിംവദന്തിയെന്ന് നെറ്റിച്ചുളിക്കുകയും പിന്നെ ചിത്രമോടില്ലെന്ന് കണ്ടപ്പോള്‍ സിനിമ തിയേറ്ററിലെത്തിയതിന് ശേഷമുള്ള തിരക്കഥാമാറ്റം നടത്തുകയും ചെയ്യുന്ന ഈ പുതിയ വിദ്യ കൊള്ളാം. പ്രേക്ഷകനെ തിയേറ്ററിലടുപ്പിക്കാത്ത സംവിധായകര്‍ക്ക് ഒരു അനുകരണീയ മാതൃക!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X