വിവാഹം വാണിയുടെയും കഥ കഴിച്ചു

By Staff

വിവാഹം വാണിയുടെയും കഥ കഴിച്ചു

വിവാഹം നടിമാരുടെ കഥ കഴിക്കുമെന്നാണ് സിനിമയിലെ അലിഖിത നിയമം. വിവാഹത്തിന് ശേഷവും അഭിനയം തുടരണമെങ്കില്‍ വല്ല ടി വി സീരിയലിലും ചെന്ന് മുഖം കാണിച്ചോണം, സിനിമയില്‍ പറ്റില്ലെന്നാണ് നടിമാരെ സംബന്ധിച്ചിടത്തോളം സിനിമക്കാര്‍ ഉണ്ടാക്കിയിട്ടുള്ള നിയമം. ആ നിയമം ലംഘിക്കാന്‍ നടിമാര്‍ക്ക് അങ്ങനെയൊന്നും കഴിയാറുമില്ല.

വിവാഹത്തിന് ശേഷവും സിനിമയില്‍ തുടരുമെന്ന് പ്രഖ്യാപിക്കുന്ന നടിമാര്‍ക്ക് പോലും തങ്ങളുടെ പ്രഖ്യാപനം നേര ചൊവെ പാലിക്കാന്‍ കഴിയുന്നില്ല. വിവാഹം മിക്കവാറും അവരുടെ സിനിമാ ജീവിതത്തിന്തിരശീലയിടും.

വിവാഹത്തിന് ശേഷം ഇനി സിനിമയിലേക്കേയില്ലെന്ന് ആണയിട്ട് കടന്നുപോവുന്ന നടിമാരുടെ കാര്യം ശരി. പക്ഷേ വിവാഹശേഷവും സിനിമയില്‍ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടും ആഗ്രഹം സാധിക്കാനാവാതെ പോവുന്ന നടിമാരുടെ കാര്യമോ... അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് വാണി വിശ്വനാഥ്.

വിവാഹത്തിന് തൊട്ടുമുമ്പുവരെ നമ്മുടെ സുരേഷ് ഗോപിയെ പോലും കടത്തിവെട്ടുന്ന ശൈലിയില്‍ ഗുണ്ടമാരെ അടിച്ചിടുകയും മമ്മൂട്ടിയെ പോലും അതിശയിപ്പിക്കും വിധത്തില്‍ കളരിപ്പയറ്റുമൊക്കെ നടത്തി സൂപ്പര്‍നടിയായി കഴിഞ്ഞുപോന്നിരുന്നതാണ് വാണി. നടനും നിര്‍മാതാവുമായ ബാബുരാജുമായുള്ള വിവാഹത്തിന് ശേഷവും താന്‍ മലയാളത്തിലെ വിജയശാന്തിയായി തുടരുമെന്നും വാണി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ വിവാഹത്തിന് ശേഷം സിനിമാ വാര്‍ത്തകളില്‍ വാണിയുടെ ഒരു വിവരവുമില്ല. വിവാഹം വാണിയുടെയും കഥ കഴിച്ചെന്ന് വേണം കരുതാന്‍.

അപൂര്‍വം നടിമാര്‍ക്ക് മാത്രമേ ഈ ദൗര്‍ഭാഗ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാറുള്ളൂ. ഉദാഹരണത്തിന് രമ്യാ കൃഷ്ണന്‍. തെലുങ്ക് സംവിധായകനുമായുള്ള വിവാഹത്തിന് ശേഷവും രമ്യ പഴയതുപോലെ സിനിമയില്‍ ആടിപ്പാടി നടക്കുന്നു. വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ മാസം കഴിഞ്ഞിട്ടേയുള്ളൂ, രമ്യ വീണ്ടും അഭിയം തുടങ്ങി. അതും തമിഴിലെ സൂപ്പര്‍ സംവിധായകന്‍ ബാലുമേഹന്ദ്രയുടെ സിനിമയിലാണ് വിവാഹാനന്തര ജീവിതത്തിലെ രമ്യയുടെ ആദ്യവേഷം.

അത് ഒരു രമ്യാകൃഷ്ണന്റെ മാത്രം കഥ. വിവാഹത്തിന് ശേഷം സിനിമയില്‍ തുടരണമെന്ന് ആഗ്രഹിച്ചാലും വാണി വിശ്വനാഥന്റെ ഗതിയാണ് ബഹുഭൂരിപക്ഷം നടിമാര്‍ക്കും.

എന്നാല്‍ നടന്‍മാരെ സംബന്ധിച്ച് സംഗതി നേരെ മറിച്ചാണ്. വിവാഹം കഴിയുന്നതോടെയാണ് നടന്‍മാരെ പക്വമതികളായി പ്രേക്ഷകര്‍ കാണുന്നത്. നമ്മുടെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ജയറാമിന്റെയും ദിലീപിന്റെയുമൊക്കെ കഥ അങ്ങനെ തന്നെ.

വിവാഹം കഴിക്കാത്ത കാലത്തോളം നടന്‍മാരെ തനിപയ്യന്മാരായി കാണാനേ പ്രേക്ഷര്‍ക്ക് പറ്റൂ. ഇടവേള ബാബു തന്നെയല്ലേ ഏറ്റവും നല്ല ഉദാഹരണം. മൂക്കില്‍ പല്ലു വരാറായിട്ടും കോളജ് കുമാരാനായി കഴിയേണ്ട സ്ഥിതി ബാബുവിന് വന്നതെന്തുകൊണ്ട്? വിവാഹം കഴിക്കാത്തതുകൊണ്ടു തന്നെയെന്നാണ് സിനിമാലോകത്തെ സംസാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X