നയന്‍താരയ്ക്ക് ഇത് നല്ല കാലം
നയന്‍താരയ്ക്ക് ഇത് നല്ല കാലം
മലയാളത്തില്‍ നിന്ന് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേയ്ക്ക് ചേക്കേറിയ നയന്‍താരയ്ക്ക് രാശി നല്ലതാണെന്ന് വേണം കരുതാന്‍. തമിഴിലും തെലുങ്കിലും നയന്‍താരയ്ക്ക് വച്ചടി വച്ചടി കയറ്റമാണ്. കൂടുതല്‍ ചിത്രങ്ങള്‍ കിട്ടുന്നുണ്ടെന്ന് മാത്രമല്ല പ്രതിഫലവും ഉയരങ്ങളിലേയ്ക്കാണ് പോകുന്നത്.
മലയാളത്തില്‍ നിന്ന് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേയ്ക്ക് ചേക്കേറിയ നയന്‍താരയുടെ രാശി നല്ലതാണെന്ന് വേണം കരുതാന്‍. തമിഴിലും തെലുങ്കിലും നയന്‍താരയ്ക്ക് വച്ചടി വച്ചടി കയറ്റമാണ്. കൂടുതല്‍ ചിത്രങ്ങള്‍ കിട്ടുന്നുണ്ടെന്ന് മാത്രമല്ല പ്രതിഫലവും ഉയരങ്ങളിലേയ്ക്കാണ് പോകുന്നത്. മറുഭാഷകളിലെ തിരക്ക്കൊണ്ട് മലയാളത്തില്‍ അഭിനയിയ്ക്കാന്‍ നയന് ഇപ്പോള്‍ സമയമില്ല.
തമിഴില്‍ ആദ്യമായി അഭിനയിയ്ക്കാനെത്തിയപ്പോള്‍ നയന്‍താരയ്ക്ക് പ്രതിഫലമായി കിട്ടിയത് മൂന്ന് ലക്ഷം രൂപയാണ്. ഇപ്പോള്‍ അത് 25 ലെത്തി നില്‍ക്കുകയാണ്. തെലുങ്കില്‍ ഇതിലും ഏറെയാണ് നയന്‍താര ആവശ്യപ്പെടുന്നത്. തെലുങ്കില്‍ ബാലകൃഷ്ണയുമായി ചേര്‍ന്ന് അഭിനയിയ്ക്കുന്ന ചിത്രത്തില്‍ നയന്‍താരയ്ക്ക് കിട്ടിയത് 40 ലക്ഷം രൂപയാണ്.
തമിഴില്‍ എവിഎം നിര്‍മ്മിയ്ക്കുന്ന അജിത് ചിത്രമായ തിരുപ്പതിയില്‍ അഭിനയിയ്ക്കാനായി നയന്‍താരയ്ക്ക് ഈയിടെ ക്ഷണമുണ്ടായിരുന്നു. പക്ഷേ പണത്തെ ചൊല്ലി ഒടുവില്‍ അത് ഒഴിവായി. തെലുങ്കില്‍ തനിയ്ക്ക് കിട്ടുന്നതിന് സമാനമായ പണം കിട്ടണമെന്നായിരുന്നു നയന്‍താരയുടെ ആവശ്യം. എന്നാല്‍ തമിഴില്‍ 30 ലക്ഷത്തില്‍ കൂടുതല്‍ നടിമാര്‍ക്ക് നല്‍കുക അപൂര്‍വമാണ്. ജ്യോതികയെപോലെ തെളിഞ്ഞ നടിമാര്‍ക്ക് മാത്രമാണ് അതിനേക്കാള്‍ ഏറെ രൂപ കിട്ടുക. എന്നാല്‍ എ.വി.എം. പോലുള്ള മികച്ച ബാനറില്‍ നിന്ന് ജ്യോതികയ്ക്ക് പോലും ഈ തുക പ്രതീക്ഷിയ്ക്കാനാവില്ല. അപ്പോള്‍ പിന്നെ നയന്‍താരയ്ക്ക് എങ്ങനെ ഇത്രയും വലിയ ഒരു തുക എ.വി.എം. നല്‍കും? അതും അജിത്തിന്റെ നായികയായി അഭിനയിയ്ക്കാന്‍. അജിത്തിനൊപ്പം അഭിനയിയ്ക്കാന്‍ ഗോപികയേയും രേണുക മേനോനെയും ആലോചിച്ചിരുന്നു. പക്ഷേ പിന്നീട് അവരെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
പണത്തെ ചൊല്ലി നയന്‍താര പിന്മാറിയതോടെ നറുക്ക് വീണത് സദയ്ക്കാണ്. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് നയന്‍താരയുടെ ഡേറ്റ് കിട്ടുകയും വിഷമമാണത്രെ. ഡേറ്റില്ലാത്തതുകൊണ്ടാണ് നയന്‍താര പ്രതിഫല തുക വല്ലാതെ ഉയര്‍ത്തുന്നതെന്നും ശ്രുതിയുണ്ട്.
ദീപാവലിയ്ക്ക് പുറത്തിറങ്ങുന്ന തമിഴ് ചിത്രമായ വിജയ്യുടെ ശിവകാശിയില്‍ നയന്‍താരയുടെ ഐറ്റം നൃത്തമുണ്ട്. ഇത് കാണാന്‍ കാത്തിരിയ്ക്കുകയാണത്രെ തമിഴ്മക്കള്‍.
രാജ്കുമാര്‍ സന്തോഷിയുടെ ഒരു ഹിന്ദി ചിത്രത്തിലും അഭിനയിയ്ക്കാനായി തയ്യാറെടുക്കുകയാണ് നയന്‍താര.


Click it and Unblock the Notifications