»   » നിര്‍മ്മാതാവിന് റോമയോട് സോഫ്റ്റ് കോര്‍ണര്‍?

നിര്‍മ്മാതാവിന് റോമയോട് സോഫ്റ്റ് കോര്‍ണര്‍?

Posted By:
Subscribe to Filmibeat Malayalam
Roma
അനുദിനം വിവാദങ്ങളാണ് നടി റോമയ്ക്ക് പിന്നാലെ, സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയായ ശബരിനാഥുമായി ബന്ധപ്പെട്ടായിരുന്നു വിവാദക്കുരുക്ക്, പിന്നീട് പലപ്പോഴായി പ്രണയം, പാര്‍ട്ടി, മദ്യപാനം, പബ് എന്നിങ്ങനെ പലതരം വിഷയങ്ങള്‍ വന്നുപോയി. എന്തായാലും റോമയ്ക്ക് ഇപ്പോള്‍ കയ്യില്‍ പടങ്ങളൊന്നുമില്ലെന്നുള്ളത് ഏവരും അറിയുന്ന കാര്യമാണ്.

എന്നാല്‍ ഇപ്പോള്‍ റോമയെ ഈ പ്രശ്‌നത്തില്‍ നിന്നും കരകയറ്റാന്‍ എറണാകുളത്തുനിന്നുള്ള ഒരു നിര്‍മ്മാതാവ് മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ റോമ നായികയായ രണ്ടു ചിത്രങ്ങള്‍ ഇയാള്‍ നിര്‍മ്മിച്ചിട്ടുണ്ടത്രേ. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ പടത്തിലും റോമയുണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.

നീക്കം ചലച്ചിത്രലോത്ത് ഇതിനകം തന്നെ വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍ സംവിധായകന് റോമ നായികയാവുന്നതില്‍ താല്‍പര്യമില്ല. സൂപ്പര്‍താരപുത്രന്‍ നായകനാകുന്ന ചിത്രമാണത്രേ ഇത്. ഇതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവും സംവിധായകനും തമ്മില്‍ അഭിപ്രായവ്യത്യസാമുണ്ട്.

റോമയും നിര്‍മ്മാതാവും തമ്മില്‍ വലിയ ബന്ധമാണെന്നും അതിനാല്‍ റോമയെ ഉള്‍പ്പെടുത്താതിരിക്കാന്‍ നിര്‍മ്മാതാവിന് കഴിയില്ലത്രേ. ഇതുതന്നെയാണ് റോമയുടെയും ബലം താനില്ലാതെ നിര്‍മ്മാതാവിന്റെ മൂന്നാമത്തെ ചിത്രമില്ലെന്ന വിചാരം റോമയ്്ക്ക് ഇപ്പോള്‍ വലിയ ആത്മവിശ്വാസം നല്‍കുകയാണെന്നാണ് ശ്രുതി.

എന്തായാലും അനുദിനം വിവാദങ്ങളുണ്ടാക്കുന്ന റോമയ്ക്ക് തന്നെ രക്ഷിക്കാനായി പണമെറിയാന്‍ തയ്യാറുള്ള ഒറു സംവിധായന്‍ പോക്കറ്റിലുണ്ടെന്നുള്ളത് വലിയ സമാധാനം തന്നെ.

English summary
Actress Roma is in trouble with controversies this time a prominent producer from Ernakulam is trying to save her by giving a third chance in his movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam