കരീനയ്‌ക്ക് പട്ടൗഡിയുടെ സര്‍ട്ടിഫിക്കറ്റ്
പ്രണയം തുടങ്ങി കാര്യം വിവാഹത്തിലെത്താറായിട്ടും കരീനയെയും സെയ്‌ഫിനെയും കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് കുറവില്ല. തിളങ്ങി നില്‍ക്കുന്ന ഈ നക്ഷത്രങ്ങള്‍ക്ക് പിന്നാലെയാണ് ബോളിവുഡിലെ ഗോസിപ്പ് കൂട്ടം.
നേരത്തേ കരീനയുടെ അമ്മയ്‌ക്ക് സെയ്‌ഫിനെ ഇഷ്ടമില്ലെന്നും സെയ്‌ഫിന്റെ പ്രായക്കൂടുതല്‍ ഇവരുടെ ജീവിതത്തില്‍ വിനയാകുമെന്നാണ് അവര്‍ പറയുന്നതെന്നുമൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സെയ്‌ഫിന്റെ കുടുംബത്തില്‍ നിന്ന് ഏതാണ്ട് എല്ലാവരും ഈ ബന്ധത്തിന് പച്ചക്കൊടി കാട്ടിയിരിക്കുകയാണ്.
ഇതിനിടെ ആദ്യ ബന്ധത്തില്‍ സെയ്‌ഫിനുള്ള മക്കളെവരെ കരീന കയ്യിലെടുത്തെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ സെയ്‌ഫിന്റെ പിതാവ് സാക്ഷാല്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും കരീനയെക്കുറിച്ച് വാതോരാതെ പറയാന്‍ തുടങ്ങിയിരിക്കുന്നു.
കരീന തന്റെ കുടുംബത്തിന് ഏറ്റവും ചേരുന്ന ഒരു രു നല്ല മരുമകളായിരിക്കുമെന്നാണ് പട്ടൗഡി അഭിപ്രായപ്പെട്ടിരിക്കുന്നത്. കരീനയ്‌ക്കിനി മറ്റെന്തുവേണമെന്നാണ് ബോളിവുഡ് ഇപ്പോള്‍ ചോദിക്കുന്നത്. ഈയിടെ കരീന തന്റെ ഭാവി അമ്മായിയച്ഛനെ കാണുകയും ഒരുമിച്ച് ഭക്ഷണം കഴിയ്‌ക്കുകയുമൊക്കെ ചെയ്‌തിരുന്നു. പട്ടൗഡിയാകട്ടെ ഇവര്‍ പ്രണയം തുടങ്ങിയ കാലത്തുതന്നെ ഏതാണ്ട് സമ്മതം നല്‍കിയ മട്ടിലായിരുന്നു.
അടുത്ത അഞ്ചു വര്‍ഷത്തേയ്‌ക്ക് താന്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ലെന്ന് കരീന ഇടക്ക് പറഞ്ഞിരുന്നുവെങ്കിലും ഇരുവരും അഭിനയിച്ച തഷാന്‍ എന്ന ചിത്രം പുറത്തിറങ്ങക്കഴിഞ്ഞാലുടന്‍ ഇവരുടെ വിവാഹമുണ്ടാകുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications