»   » അശ്ലീല വീഡിയോ: മങ്കാമഹേഷ് പ്രതികരിക്കുന്നു

അശ്ലീല വീഡിയോ: മങ്കാമഹേഷ് പ്രതികരിക്കുന്നു

Subscribe to Filmibeat Malayalam
Manka Mahesh
സിനിമ-സീരിയല്‍ താരം മങ്കാമഹേഷിന്റെ അശ്ലീല വീഡിയോ എന്ന പേരില്‍ ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും പ്രചരിച്ച ബെഡ് റൂം രംഗങ്ങളെക്കുറിച്ച് നടി പ്രതികരിയ്ക്കുന്നു. തന്നെയും തന്റെ കുടുംബത്തെയും അപമാനപ്പെടുത്താനാണ് ഇത്തരമൊരു വീഡിയോ സൃഷ്ടിച്ചതെന്ന് മങ്കാമഹേഷ് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അടുത്തിടെ മരണമടഞ്ഞ ഒരു സീരിയല്‍ തിരക്കഥാകൃത്താണ് ഈ വീഡിയോയ്ക്ക് പിന്നിലെന്ന് നടി പറയുന്നു. മരിച്ചവരെക്കുറിച്ച് ദോഷം പറയാന്‍ പാടില്ല, എന്നാല്‍ പറയാതിരിയ്ക്കാനും പറ്റുന്നില്ല, അത്രയധികം ദ്രോഹമാണ് അയാള്‍ ചെയ്തത്. മങ്കാ മഹേഷ് പറഞ്ഞു.

ഭര്‍ത്താവ് മഹേഷിന്റെ മരണത്തിന് ശേഷം മങ്കാമഹേഷ് അഭിനയിച്ച സീരിയലിന്റെ തിരക്കഥാക്കൃത്തായിരുന്നു ഇയാള്‍. ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതത്തില്‍ പെടുന്നനെ ഒറ്റപ്പെട്ടുപോയ നടിയുമായി സൗഹൃദം നടിച്ച് അടുപ്പം സ്ഥാപിയ്ക്കാന്‍ ഈ തിരക്കഥാകൃത്ത് ശ്രമിച്ചിരുന്നത്രേ. മാന്യമായി പെരുമാറിയിരുന്നന്ന ഇയാള്‍ അധികം താമസിയാതെ കുടുംബസുഹൃത്തായി. രണ്ട് പേരുടെ കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമായിരുന്നു പുലര്‍ത്തിയിരുന്നത്.

സുഹൃദ്ബന്ധം ദൃഢമായപ്പോള്‍ ഇയാള്‍ മങ്കാമഹേഷിനോട് വിവാഹഭ്യര്‍ത്ഥന നടത്തി. എന്നാല്‍ നടി അതിന് തയ്യാറായില്ല. അയാളെ ഒരു സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും അത്തരം ചിന്തകളൊക്കെ വേണ്ടെന്ന് വെയ്ക്കാനുമായിരുന്നു മങ്കയുടെ മറുപടി. പിന്നീട് മങ്കാമഹേഷ് തന്നെ മുന്‍കൈയ്യെടുത്ത് അയാളെ മറ്റൊരു വിവാഹം കഴിപ്പിക്കുകയും ചെയ്തു.

ഈ സമയത്ത് മങ്കാമഹേഷിന്റെ വീട്ടുകാര്‍ മറ്റൊരു കല്യാണം ആലോചിയ്ക്കുന്നുണ്ടായിരുന്നു. അത് ഏകദേശം ഉറപ്പിച്ചെങ്കിലും മകളും മരുമകനും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മങ്കാമഹേഷ് അതില്‍ നിന്നുംപിന്‍മാറി. മറ്റൊരാളെ വിവാഹം കഴിച്ചാല്‍ അമ്മയുടെ സ്‌നേഹം നഷ്ടപ്പെടുമോയെന്ന ഭയം കൊണ്ടാണ് മകള്‍ പുതിയ ബന്ധത്തെ എതിര്‍ത്തത്. ജീവിതത്തില്‍ അമ്മ ഒറ്റയ്ക്കല്ലെന്നും മകള്‍ അമ്മയോട് പറഞ്ഞിരുന്നു. ഇക്കാര്യം വിവാഹം ആലോചിച്ചയാളോടും തിരക്കഥാകൃത്തിനോടും നടി പറഞ്ഞിരുന്നു. എന്നാല്‍ തിരക്കഥാകൃത്തിന് വിവാഹം ആലോചിച്ച കാര്യം തന്നെ ഇഷ്ടപ്പെട്ടില്ലെന്ന് മങ്കാ മഹേഷ് പറഞ്ഞു.

അടുത്ത പേജില്‍
തിരക്കഥാക്കൃത്തിന്റെ കൊടും ചതി

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam