»   » വീഡിയോക്ക് പിന്നില്‍ തിരക്കഥാക്കൃത്ത്: മങ്കാമഹേഷ്

വീഡിയോക്ക് പിന്നില്‍ തിരക്കഥാക്കൃത്ത്: മങ്കാമഹേഷ്

Posted By:
Subscribe to Filmibeat Malayalam
കഴിഞ്ഞ ആഗസ്റ്റില്‍ മസ്‌ക്കറ്റിലുള്ള മകളുടെ അടുത്തേക്ക് പോയ സമയത്ത് തിരക്കഥാകൃത്ത് നടിയെ ഫോണില്‍ വിളിച്ച് അത്യാവശ്യമായി നാട്ടില്‍ തിരികെ എത്തണമെന്ന് ആവശ്യപ്പെട്ടു. എന്താണ് കാരണമെന്ന് ചോദിച്ചെങ്കിലും അയാള്‍ കാര്യം പറഞ്ഞില്ല. ഫോണ്‍ വിളിയില്‍ പന്തികേട് തോന്നിയ നടി തമ്മില്‍ ഇനി കാണരുതെന്നും മേലില്‍ ബുദ്ധിമുട്ടിയ്ക്കരുതെന്നും പറഞ്ഞു. ഇത് കേട്ട് കലി പൂണ്ട അയാള്‍ നല്ലൊരു കുടുംബ ജീവിതം നയിക്കാന്‍ നിന്നെ സമ്മതിയ്ക്കില്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

ഈ സംഭവത്തിന് ശേഷം മങ്കാമഹേഷ് അറിയുന്നത് തന്റെ മോശമായ ഒരു ബെഡ്‌റൂം രംഗം ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും പ്രചരിയ്ക്കുന്ന സംഭവമാണ്. ഇതറിഞ്ഞയുടനെ നടി തിരക്കഥാക്കൃത്തിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്‌തെങ്കിലും അയാള്‍ കരള്‍ രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയില്‍ കിടക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്.

അശ്ലീല വീഡിയോ ക്ലിപ്പിന്റെ കാര്യം മങ്ക ടിവി താരസംഘടനയായ ആത്മയുടെ പ്രസിഡന്റായ ഗണേഷ് കുമാറിനോടും മറ്റൊരു സുഹൃത്തിനോടും പറഞ്ഞിരുന്നു. പിന്നീട് സുഹൃത്ത് തിരക്കഥാക്കൃത്തിനെ വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചെങ്കിലും അയാള്‍ അത് സമ്മതിയ്ക്കാന്‍ തയാറായില്ല.

പിന്നീട് തിരക്കഥാക്കൃത്തിന്റെ ഒരു സുഹൃത്ത് തന്നെയാണ് അശ്ലീല വീഡിയോയുടെ പിന്നിലുള്ള രഹസ്യം മങ്കാമഹേഷിനോട് വെളിപ്പെടുത്തിയത്. മങ്കയുടെ കുറെ ഫോട്ടോ സ്റ്റില്‍സ് ഉപയോഗിച്ച് മോര്‍ഫിങിലൂടെ നിര്‍മ്മിച്ച വ്യാജവീഡിയോ ഏതോ വെബ്‌സൈറ്റിന് അയാള്‍ വില്‍ക്കുകയായിരുന്നുവത്രേ.

ഏതോ നീലചലച്ചിത്രവുമായി കൂട്ടിക്കലര്‍ത്തിയാണ് അയാള്‍ അതുണ്ടാക്കിയത്. സുഹൃത്തായിരുന്ന ആ മനുഷ്യന്‍ അങ്ങനെയൊക്കെ ചെയ്യുമെന്ന് താന്‍ കരുതിയിരുന്നില്ല, അയാളുമായി തനിയ്ക്ക് സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വീഡിയോ പ്രചരിയ്ക്കുന്ന കാര്യം നാട്ടില്‍ പരന്നപ്പോള്‍ ആത്മഹത്യ ചെയ്യാനാണ് ആദ്യം തോന്നിയതെന്നും മങ്കാ മഹേഷ് പറഞ്ഞു. ഇതുള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ നടി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
മുന്‍പേജില്‍
അശ്ലീല വീഡിയോ: മങ്കാമഹേഷ് പ്രതികരിക്കുന്നു

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam