തിരക്കഥ കിട്ടിയില്ല; ലാലിന് രഞ്ജിത്തിനോട് ദേഷ്യം?

തന്റെ സ്‌ക്രിപിറ്റിലെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ലാല്‍ താരമായതെന്നാണ് രഞ്ജിത്തിന്റെ മനോഭാവം. എന്നാല്‍ സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ രഞ്ജിത്തിന് പേര് നേടിക്കൊടുത്തത് താന്‍ അഭിനയിച്ച ചിത്രങ്ങളാണെന്ന ചിന്ത ലാലിനും ഉണ്ടെന്ന് അടുപ്പക്കാര്‍ പറയുന്നു. ഇതാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നം സൃഷ്ടിച്ചത്.
സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുമെങ്കിലും അത് കരിയറിലുളള നേട്ടം മാത്രം ലക്ഷ്യം വച്ചുള്ള ഒരുതരം അഡ്ജസ്റ്റ്‌മെന്റാണെന്നും ഇവര്‍ വിലയിരുത്തുന്നു.
സ്പിരിറ്റ് എന്ന ചിത്രത്തിന്റെ പൂര്‍ണ്ണമായ തിരക്കഥ വായിക്കണമെന്ന് മോഹന്‍ലാലിന് ആഗ്രഹമുണ്ട്. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ രഞ്ജിത്ത് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഇതില്‍ ലാലിന് അലോഹ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഒരു ഹിറ്റ് ഇരുവരുടേയും കരിയറില്‍ ആവശ്യമായതിനാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ പുറത്തുകാണിക്കാതെ ഇരുവരും ഒന്നിക്കുകയാണെന്നാണ് സൂചന.
ആദ്യ പേജില്‍
മോഹന്‍ലാല്‍-രഞ്ജിത്ത് പിണക്കം തീര്‍ന്നില്ല?


Click it and Unblock the Notifications