»   » സ്‌നേഹ-പ്രസന്ന വിവാഹം മാര്‍ച്ചില്‍?

സ്‌നേഹ-പ്രസന്ന വിവാഹം മാര്‍ച്ചില്‍?

Posted By:
Subscribe to Filmibeat Malayalam

അപ്രതീക്ഷിതമാണ് വെള്ളിത്തിരയിലെ സംഭവങ്ങള്‍. അതുപോലെ തന്നെയാണ് അതിലെ താരങ്ങളുടെ കാര്യവും. സ്‌ക്രീനില്‍ വിലസുന്ന താരങ്ങളെ ഒരുപക്ഷേ നാളെ കണ്ടെന്നുവരില്ല. മിത്രങ്ങളായി തുടരുന്നവര്‍ ശത്രുക്കളായി മാറാനും അധികനേരം വേണ്ട, അതുപോലെ തിരിച്ചും.

നടി സ്‌നേഹയും പ്രസന്നയും തമ്മിലുള്ള ബന്ധവും ഇത്തരത്തില്‍പ്പെടും. കഴിഞ്ഞ മാസം വരെ ഉറ്റസുഹൃത്തുക്കളാണെന്നും പറഞ്ഞ് എല്ലായിടത്തും ചുറ്റിയടിച്ചു നടന്ന ഇവരുടെ കാര്യം കേട്ടില്ല. അടുത്ത മാര്‍ച്ചില്‍ ഈ ഉറ്റ സുഹൃത്തുക്കള്‍ അങ്ങ് കെട്ടാന്‍ പോകുവാണത്രേ. തനിയ്ക്കും പ്രസന്നയ്ക്കും വേണ്ടി രണ്ട് ഉഗ്രന്‍ വിവാഹമോതിരങ്ങളും സ്‌നേഹ വാങ്ങിക്കഴിഞ്ഞുവെന്നാണ് പരദൂഷണക്കാരുടെ കണ്ടെത്തല്‍.

തമിഴ് സിനിമയിലെ പുഞ്ചിരി റാണിയെന്നറിയപ്പെടുന്ന സ്‌നേഹ കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ്. തമിഴിനൊപ്പം മലയാളത്തിലും സ്‌നേഹ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കുറച്ച് സിനിമകളിലൂടെ പക്കത്തെ പയ്യന്‍ എന്ന ഇമേജുള്ള പ്രസന്നയും ചുരുങ്ങിയ കാലയളവില്‍ തന്റെ മികവ് തെളിയിച്ചയാളാണ്.

എന്തായാലും ഇവരുടെ വിവാഹത്തെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. വരും നാളുകളില്‍ ഇവര്‍ വീണ്ടും സുഹൃത്തുക്കളായി മാറിയെന്നു വരാം. കാരണം ഇത് വെള്ളിത്തിരയിലെ താരങ്ങള്‍ കാര്യമാണ്.

English summary
Sneha it seems has even got a special wedding band made for Prasanna and a two-carat ring for herself for the big event.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam