»   » വിവാഹമില്ല, പക്ഷേ ത്രിഷ പ്രണയത്തില്‍?

വിവാഹമില്ല, പക്ഷേ ത്രിഷ പ്രണയത്തില്‍?

Posted By:
Subscribe to Filmibeat Malayalam
Trisha
കല്യാണം ഉണ്ടെന്നും ഇല്ലെന്നുമൊക്കെ പറയുന്നതിനിടെ കോളിവുഡ് സുന്ദരി ത്രിഷ എവിടെയോ ചെന്ന് കുരുങ്ങിയിട്ടുണ്ടെന്ന് പുതിയ ഗോസിപ്പ്.

ത്രിഷയ്‌ക്കൊരു ചെറുക്കനെ വീട്ടുകാര്‍ അന്വേഷിയ്ക്കുന്നുണ്ടെന്നൊരു അഭ്യൂഹം കഴിഞ്ഞ ദിവസം കോടമ്പാക്കത്ത് പരന്നിരുന്നു. മൈസൂരില്‍ മങ്കാഥയുടെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്ന ത്രിഷ ചെന്നൈയിലെ വീട്ടില്‍ തിരിച്ചെത്തിയ ഉടനെ കല്യാണ വാര്‍ത്ത പച്ചക്കള്ളമാണെന്ന് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പുതിയ ഗോസിപ്പിന് ജീവന്‍ വെച്ചത്.

ചെന്നൈയിലെ ഒരു പ്രശസ്ത ബിസിനസ്സുകാരനുമായി ത്രിഷ പ്രണയത്തിലാണെന്നാണ് പുതിയ അപവാദം. ഇരുവരും വല്ലപ്പോഴുമൊക്കെ സന്ധിയ്ക്കാറുണ്ടെന്നും പറഞ്ഞുകേള്‍ക്കുന്നു. എന്നാല്‍ ഇതിലൊന്നും കാമ്പില്ലെന്നാണ് നടിയുടെ പ്രതികരണം. അങ്ങനെയൊന്നുണ്ടെങ്കില്‍ എല്ലാവരെയും അറിയിക്കുമെന്നും ത്രിഷ പറയുന്നു. പക്ഷേ തീയില്ലാതെ പുകയുണ്ടാവില്ലെന്ന കരുതുന്നവര്‍ അന്വേഷണം തുടരുകയാണ്.

English summary
The latest news doing rounds in Tollywood is that Trisha is in love with a popular businessman and will soon settle down for marital bliss.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam