വെള്ളം കണ്ടപ്പോള്‍ വിമലയുടെ നാണം പോയി

By Staff

മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, ലാല്‍, സുരേഷ്‌ ഗോപി തുടങ്ങിയവരുടെ നായികാ പദവിയും തമിഴില്‍ ലഭിച്ച അവസരങ്ങളൊന്നും ഒരു വിജയ ചിത്രത്തിലെ നായികയെന്ന പേര്‌ നേടാന്‍ നടി വിമലാ രാമനെ സഹായിച്ചതേയില്ല.

താനഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ തനിയ്‌ക്ക്‌ മുന്‍പെ നടന്നവരുടെ പാത തിരഞ്ഞെടുക്കാന്‍ വിമലാ രാമനും തീരുമാനിച്ചത്‌. സിനിമയില്‍ പിടിച്ചു നില്‌ക്കാന്‍ അല്‌പം ഗ്ലാമറാവാമെന്ന പ്രഖ്യാപനം താരത്തിന്‌ ചില അവസരങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്‌തു.

ഗ്ലാമര്‍ പ്രദര്‍ശനത്തിന്‌ തയാറാണെന്ന പ്രഖ്യാനം കേട്ട്‌ ഒരു സംവിധായകര്‍ നടിയെ തേടിയെത്തുകയും പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന്‌ കരാറുറപ്പിയ്‌ക്കുകയും ചെയ്‌തു. ചിത്രത്തില്‍ വെള്ളച്ചാട്ടത്തിനടിയില്‍ നിന്ന്‌ കുളിയ്‌ക്കുന്ന രംഗമുണ്ടെന്ന്‌ അപ്പോഴേ സംവിധായകന്‍ പറഞ്ഞിരുന്നു.

ഈ രംഗത്തില്‍ അഭിനയിക്കുമ്പോള്‍ നടിയ്‌ക്ക്‌ ധരിയ്‌ക്കാനായി ഒരു വെള്ള സാരിയും സംവിധായകനും കോസ്‌റ്റിയൂം ഡിസൈനറും കൂടി തയ്യാറാക്കുകയും ചെയ്‌തു.

വെള്ള സാരി വെള്ളം നനഞ്ഞാലുള്ള കാര്യമോര്‍ത്താണ്‌ ഇവര്‍ ഈ സാരി തന്നെ തിരഞ്ഞെടുത്തത്‌. എന്നാലിത്‌ മുന്‍കൂട്ടി കണ്ട താരം വെള്ളസാരി ധരിച്ച്‌ വെള്ളത്തിലിറങ്ങാന്‍ പറ്റില്ലെന്ന്‌ തീര്‍ത്തു പറഞ്ഞു. തന്റെ മുന്‍ പ്രഖ്യാപനം മറന്നു കൊണ്ടായിരുന്നു നടിയുടെ ഈ വാശി.

ഒടുവില്‍ ഒത്തു തീര്‍പ്പെന്ന നിലയ്‌ക്ക്‌ പച്ച നിറത്തിലുള്ള സാരി ധരിച്ച്‌ ഈ രംഗത്തിലഭിനയിക്കാന്‍ താരം സമ്മതിച്ചു.

നടിയുടെ അര്‍ദ്ധ മനസ്സോടെയുള്ള അഭിനയം ഈ രംഗത്തിന്റെ മനോഹാരിത ചോര്‍ത്തുമെന്നാണ്‌ എല്ലാവരും കരുതിയത്‌. എന്നാല്‍ വെള്ളത്തിലിറങ്ങിയതോടെ നടിയുടെ എല്ലാ നാണവും മാറിയെന്നും ഒരു മത്സ്യകന്യക പോലെ നടി തിളങ്ങിയെന്നുമാണ്‌ ഷൂട്ടിംഗ് കണ്ടവര്‍ പറയുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X