»   » കല്യാണമല്ല, സിനിമയാണ് സ്‌നേഹയ്ക്ക് വലുത്

കല്യാണമല്ല, സിനിമയാണ് സ്‌നേഹയ്ക്ക് വലുത്

Posted By:
Subscribe to Filmibeat Malayalam
Sneha
പ്രണയവും വിവാഹവും പിന്നീടുള്ള വിവാഹമോചനവുമൊക്കെ വെള്ളിത്തിരയിലെ പതിവ് കലാപരിപാടികള്‍. കാമുകിയായ സ്‌നേഹയെ മാര്‍ച്ചില്‍ വിവാഹം ചെയ്യുമെന്ന് നടന്‍ പ്രസന്ന വാര്‍ത്താക്കുറിപ്പ് ഇറക്കിയപ്പോള്‍ മറ്റൊരു കലാപരിപാടിയായാണ് എല്ലാവരും ഇതിനെ കണ്ടത്.

പലരെയും ഞെട്ടിച്ച പ്രസന്നയുടെ കലാപരിപാടി കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പുതിയ വിശദീകരണവുമായി സ്‌നേഹ രംഗത്തെത്തി. താന്‍ സ്ഥലത്തില്ലാത്തപ്പോഴാണ് കാമുകന്‍ ഇങ്ങനെയൊരു കാര്യം ചെയ്തതെന്നും താമസിയാതെ രണ്ട് പേരും ചേര്‍ന്ന് പുതിയൊരു വാര്‍ത്താക്കുറിപ്പ് ഇറക്കുമെന്നും സ്‌നേഹ അന്ന് പറഞ്ഞിരുന്നു.

ഒരു മാസത്തെ നിശബ്ദതയ്ക്ക് ശേഷം സ്‌നേഹ ഇപ്പോള്‍ പറയുന്നത് വിവാഹം അടുത്തൊന്നും ഉണ്ടാവില്ലെന്നാണ്. കരിയറില്‍ ചില കമ്മിന്റ്‌മെന്റുകളുണ്ടെന്നും അതെല്ലാം തീര്‍ത്തിട്ടേ വിവാഹം ഉള്ളൂവെന്നും നടി പറയുന്നു.

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ സഹോദരിയായി കൊച്ചടിയാനില്‍ അഭിനയിക്കാനുള്ള ഓഫര്‍ കിട്ടിയതാണ് നടിയുടെ മനംമാറ്റത്തിന് കാരണമത്രേ. ജയറാം സിനിമയിലേക്കുള്ള ക്ഷണം കല്യാണം നിശ്ചയിച്ചുവെന്ന പേരില്‍ ഒഴിവാക്കിയ സ്‌നേഹയുടെ സിനിമയോടുള്ള സ്‌നേഹം മറ്റുള്ളവര്‍ക്കും മാതൃകയാക്കാവുന്നതാണ്.

English summary
The actors, who shared screen space in Achamundu Achamundu, were rumoured to be an item, and it wasn’t a surprise when Prasanna went public with it. But Sneha, who had maintained stoic silence on this, has finally announced that she is not getting married any time soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam