കാവ്യാകൃഷ്ണന്മാര്‍ പ്രണയിക്കുന്നു..!!?
കാവ്യാകൃഷ്ണന്മാര്‍ പ്രണയിക്കുന്നു..!!?
മലയാളയില്‍ പ്രണയവും പ്രണയവിവാഹവും ഇപ്പോള്‍ തീരെ വാര്‍ത്തയല്ലാതായി കഴിഞ്ഞുവല്ലോ. ഏറെക്കാലം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ശേഷം സംയുക്താവര്‍മ്മ താന്‍ ബിജു മേനോനുമായി പ്രണയത്തിലാണ് എന്നു സമ്മതിക്കുകയും ചെയ്തു.
സംയുക്താവര്‍മ്മയോടൊപ്പം തന്നെ ഒട്ടേറെ പേരുടെ ശ്രദ്ധയാകര്‍ഷിച്ചതാണ് ടീനേജ് താരം കാവ്യാ മാധവന്റെ പ്രണയം. കാവ്യയുടെ പിന്നാലെ ഒട്ടേറെ യുവനടന്മാര്‍ വട്ടമിട്ടു പറക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ധാരാളം വരുകയും ചെയ്തു. ഇപ്പോഴിതാ കെട്ടുപൊട്ടിച്ച് ഒരു യുവനടന്‍ പുറത്തു വന്നിരിക്കുന്നു... കൃഷ്ണ.
മഴമേഘപ്രാവുകളില്‍ കാവ്യയോടൊപ്പം തുള്ളിച്ചാടി നടന്ന, ഇന്‍ഡിപെന്‍ഡന്‍സ് ഡേയില്‍ ഇന്ദ്രജുയുടെ ടീനേജ് കാമുകനായി വിലസിയ അതേ കൃഷ്ണ തന്നെ. കാവ്യയുടെ മനസ്സ് കീഴടക്കിയത് ഈ കൃഷ്ണനാണെന്ന് ഇന്ന് മലയാള സിനിമാരംഗത്ത് ശ്രുതി പരന്നിരിക്കുകയാണ്.
ദയവായി എന്നെ ജീവിക്കാനനുവദിക്കൂ... എന്നാണ് പക്ഷെ കൃഷ്ണയ്ക്ക് പറയാനുള്ളത്. എല്ലാ ദിവസവും രാവിലെ മുതല്‍ ഇക്കാര്യം അന്വേഷിച്ചുകൊണ്ടുള്ള ബഹളമാണെന്ന് കൃഷ്ണ സമ്മതിക്കുന്നു. ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. അതു മാത്രമേയുള്ളൂ. സുഹൃദ്ബന്ധത്തിനപ്പുറമൊന്നും ഞങ്ങള്‍ തമ്മിലില്ല കൃഷ്ണ ആണയിടുകയാണ്.
അതിനിടെ കാവ്യാ മാധവന്‍ മറ്റൊരു ബോംബ് പൊട്ടിച്ചിട്ടുണ്ട്. ഇതേ കാര്യവുമായി ബന്ധപ്പെട്ടു തന്നെ... താന്‍ ആരുടെയും കൂടെ ഒളിച്ചോടുകയില്ലെന്ന്. മൂന്നു നാലു വര്‍ഷം അഭിനയിച്ച ശേഷം മഞ്ജു വാര്യരെപ്പോലെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ സിനിമാ രംഗം വിടണമെന്നതാണത്രെ കാവ്യയുടെ ആഗ്രഹം. അവസാനം കാവ്യയും മഞ്ജു വാര്യര്‍ സ്വീകരിച്ച അതേ വഴി തന്നെ സ്വീകരിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications











