മണിച്ചിത്രങ്ങളില്‍ വില്ലനാകാന്‍ സിദ്ദിഖില്ല

By Staff

മണിച്ചിത്രങ്ങളില്‍ വില്ലനാകാന്‍ സിദ്ദിഖില്ല

നായകന്‍ കലാഭവന്‍ മണിയാണോ? എങ്കില്‍ വില്ലനാകാന്‍ സിദ്ദിഖില്ല. മമ്മൂട്ടിയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയുമൊക്കെ ചിത്രങ്ങളില്‍ വില്ലനായി കസറാറുള്ള സിദ്ദിഖിന് കലാഭവന്‍ മണിയുടെ വില്ലനാവേണ്ടത്രെ.

മറ്റു ചില നടന്‍മാരും മണി നായകനാകുന്ന ചിത്രങ്ങളില്‍ വില്ലന്‍ വേഷം ചെയ്യാന്‍ വിസമ്മതിക്കുന്നുവെന്ന് കേള്‍ക്കുന്നുണ്ട്. ഇതിനു പിന്നിലും സിദ്ദിഖിന്റെ കളികളാണെന്നാണ് സിനിമാലോകത്തെ അണിയറ സംസാരം.

വന്‍പ്രതിഫലം വാങ്ങുന്ന മണിയോടുള്ള അസൂയയാണ് ഈ ബഹിഷ്കരണത്തിനു പിന്നിലാണെന്നാണ് കേട്ടുകേള്‍വി. സംഘടനകളും ലോബികളും ഭരിക്കുന്ന മലയാള സിനിമാലോകത്തില്‍ ഇത്തരം രാഷ്ട്രീയക്കളികള്‍ സാധാരണമായിട്ടുണ്ട്.

നേരത്തെ തിലകനും പൃഥ്വിരാജിനും വിലക്ക് കല്പിച്ച താരസംഘടനയുടെ നീക്കങ്ങള്‍ക്കു പിന്നിലും ചില നടന്‍മാരുടെ ഗൂഢാലോചനയാണെന്ന് ആരോപണമുണ്ടായിരുന്നു. താരസംഘടനയുടെ തീരുമാനങ്ങള്‍ ഏതാനും ചില നടന്‍മാരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണെന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X