അന്ന് മീശ കൊള്ളാം, ഇന്ന് മീശ പാര

By Staff

അന്ന് മീശ കൊള്ളാം, ഇന്ന് മീശ പാര

മോഹന്‍ലാലിന് മീശ പാരയാവുന്നോ? മീശപിരിച്ച് കൈയടി നേടിയ മോഹന്‍ലാലിന് ഇനി മീശ വേഷം വേണ്ട പോലും. ഇത് ലാലേട്ടന്റെ മാത്രം ചിന്തയല്ല. സംവിധായകരും ഇതുതന്നെ ചിന്തിച്ചു തുടങ്ങിയത്രെ.

വിചാരിച്ച വിജയം കൈവരിയ്ക്കാതെപോയ താണ്ഡവം ആണ് മീശലാലിനേയും സംവിധായകന്‍ രഞ്ജിത്തിനേയും കൊണ്ട് ഇങ്ങനെ ചിന്തിപ്പിച്ചിരിയ്ക്കുന്നത്.

താണ്ഡവം കണ്ട സംവിധായകന്‍ ഹരിഹരന്‍ മോഹന്‍ ലാലിനോട് പറഞ്ഞത് എന്തെന്നോ? താന്‍ ഈ വേഷം ചെയ്യരുതായിരുന്നു എന്നാണ്. രഹസ്യമായി മോഹന്‍ലാല്‍ ഹരിഹരന്റെ അഭിപ്രായം അംഗീകരിയ്ക്കുകയും ചെയ്തു. മാത്രമല്ല ഇനി ഇത്തരം വേഷം വേണ്ടെന്ന് വച്ചേയ്ക്കുമെന്ന് മീശ പിരിച്ച് മുരണ്ടു.

മോഹന്‍ലാലിന് പിരിയന്‍ മീശ സമ്മാനിച്ചത് താനാണെന്നാണ് സംവിധായകനായ രഞ്ജിത്ത് പറയുന്നത് . അതുകൊണ്ട് അത് നീക്കുന്ന ചുമതലയും താന്‍ തന്നെ ഏറ്റെടുക്കുന്നു എന്നാണ് രഞ്ജിത്തിന്റെ വെളിപാട്.

മോഹന്‍ലാല്‍ രണ്ട് ചിത്രങ്ങള്‍ക്കാണ് ഇപ്പോള്‍ കരാര്‍ നല്‍കിയിട്ടുള്ളത്. ഒന്ന് പ്രീയദര്‍ശന്റെ ചിത്രമാണ്. മറ്റൊന്ന് പിരിയന്‍ മീശ സമ്മാനിച്ച രഞ്ജിത്തിന്റേത് തന്നെയാണ് . ഈ ചിത്രത്തില്‍ ലാലിന് പിരിയന്‍ മീശ ഉണ്ടാവില്ലെന്നാണ് രഞ്ജിത്ത് പറയുന്നത്.

തടവുകാരനായ ഒരച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് രഞ്ജിത്തിന്റെ ചിത്രത്തിന്റെ കഥാ തന്തു. ഈ അച്ഛനായാണ് മോഹന്‍ലാല്‍ അഭിനയിയ്ക്കുന്നത്. മരം പെയ്യുമ്പോള്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഒരുപക്ഷേ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ ഓര്‍മ്മിയ്ക്കാവുന്ന ഒന്നായിതീരാവുന്നതാണത്രേ ഈ വേഷം. ലാലിന് താന്‍ വയ്പിച്ച മീശ തന്റെ കൈയാല്‍ തന്നെ മാറ്റുകയാണ് രഞ്ജിത്ത് ഈ ചിത്രത്തിലൂടെ.

മോഹന്‍ ലാലിന്റെ പഴയ മീശ ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു. നരസിംഹം, രാവണപ്രഭു എന്നിവയാണവ. എന്നാല്‍ താണ്ഡവത്തില്‍ മീശയുമായി എത്തിയ ലാലിനെ പ്രേക്ഷകര്‍ സ്വീകരിച്ചില്ല. രഞ്ജിത്ത് ഇതിന് കാരണവും കണ്ടെത്തിയിരിയ്ക്കുന്നു. പണ്ട് മോഹന്‍ ലാലിന് മാത്രമായിരുന്നു പിരിയന്‍ മീശ. പിന്നെ ഇത് മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ക്ക് മാത്രമായി. ഇപ്പോഴിതാ എല്ലാവരും പിരിയന്‍ മീശയുമായി വന്നിരിയ്ക്കുന്നു. താണ്ഡവത്തില്‍ മീശയുമായി ലാല്‍ വന്നപ്പോള്‍ അപ്പുറത്തെ തീയറ്ററിലെ സ്ക്രീനില്‍ ദിലീപും മീശ പിരിച്ചു - മീശ മാധവന്‍. ഇത് താണ്ഡവത്തിന്റെ വിജയത്തെ ബാധിച്ചു എന്നാണ് ആറ്റി കുറുക്കി രഞ്ജിത്ത് കണ്ടെത്തിയത്.

മാത്രമല്ല സ്ത്രീകള്‍ക്ക് ഈ പിരിയന്‍ മീശ മടുത്തു തുടങ്ങിയത്രെ. പിന്നെ പ്രിയപ്പെട്ട മോഹന്‍ ലാല്‍ പാണ്ടി നാട്ടില്‍ നിന്ന് മേല് കുലുക്കി പോകുന്ന അല്‍ഫോണ്‍സ, മുംതാസ് എന്നിവരുമായി ആടി കുഴയുന്നതും സ്ത്രീകള്‍ക്ക് ഇഷ്ടമല്ല പോലും.

എന്തായാലും ഈ കണ്ടെത്തലുകള്‍ മോഹന്‍ലാലിന് നല്ല വേഷം കിട്ടാന്‍ കാരണമാവുന്നെങ്കില്‍ അത് നല്ലതെന്നല്ലാതെ എന്ത് പറയാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X