ജയറാമിന് പ്രേമം; പാര്‍വതി കരയുന്നു

By Staff

ജയറാമിന് പ്രേമം; പാര്‍വതി കരയുന്നു

നടന്മാര്‍ക്കും നടിമാര്‍ക്കും പ്രേമവും ഡൈവോഴ്സും ഒന്നും പുത്തരിയല്ല. നടന്മാരുടെ പ്രേമകേളികള്‍ പലപ്പോഴും ഭാര്യാപദവിയിലെത്തുന്ന പെണ്‍കുട്ടികളുടെ ഉറക്കം കെടുത്തുക സ്വാഭാവികം. അജിത്തിന്റെ പ്രേമബന്ധങ്ങളുടെ പേരില്‍ ഈയിടെ ശാലിനി എത്രയാണ് കണ്ണീരൊഴുക്കിയത്. കമലഹാസന്റെ പലരുമായുള്ള ബന്ധത്തിന്റെ പേരില്‍ കണ്ണീരൊഴുക്കിയ ഭാര്യ സരികയ്ക്ക് ഒടുവില്‍ നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കേണ്ടിവന്നു.

പക്ഷെ മലയാളനടന്മാര്‍ ഡീസന്റാണ്. അവര്‍ പൊതുവേ വിവാഹശേഷം കൂടുതല്‍ മര്യാദക്കാരാവുകയാണ് പതിവ്. അഥവാ അല്പസ്വല്പം ചുറ്റിക്കളിയൊക്കെയുണ്ടെങ്കിലും അതാരെയും അറിയിക്കാറുമില്ല. മോഹന്‍ലാല്‍, മമ്മൂട്ടി, മുകേഷ്, സുരേഷ്ഗോപി, ജയറാം, ദിലീപ്... ഇവരെല്ലാം എത്ര നല്ല മാതൃകാജീവിതമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

പക്ഷെ ഇപ്പോള്‍ ജയറാമിന് അല്പം കാലിടറിയോ? ഇതാണ് ഇപ്പോള്‍ സിനിമാരംഗത്തെ ചൂടുള്ള വര്‍ത്തമാനം. നടന്‍ ജ-യറാമിന് ഇപ്പോള്‍ തമിഴ് നടി മീനയുമായി പ്രേമമുണ്ടെന്ന് തമിഴ് പ്രസിദ്ധീകരണങ്ങള്‍ പറയുന്നു. നേരത്തെ പ്രഭുദേവ, സംവിധായകന്‍ കെ.എസ്. രവികുമാര്‍ എന്നിവരുമായുള്ള പ്രേമബന്ധത്തിലൂടെ വാര്‍ത്ത സൃഷ്ടിച്ച നടിയാണ് മീന. ഇപ്പോള്‍ ജയറാം-മീന പ്രേമബന്ധമറിഞ്ഞ പാര്‍വതി കടുത്ത വിഷമത്തിലാണെന്നും കണ്ണീരൊഴുക്കുകയാണെന്നും തമിഴ്വാരികകള്‍ എഴുതുന്നു. മീനയുടെ അമ്മ മല്ലികയും ഈ ബന്ധത്തിന് മൗനസമ്മതം നല്കുന്നുണ്ട്.

മീനയുടെ അമ്മ മല്ലിക മലയാളിയാണ്. അച്ഛന്‍ തെലുങ്കനുമാണ്. ഒരുകാലത്ത് തെന്നിന്ത്യന്‍ പടങ്ങളില്‍ അരങ്ങുവാണിരുന്ന മീനയ്ക്ക് ഇപ്പോള്‍ ചാന്‍സില്ല. വല്ലപ്പോഴും കിട്ടുന്ന മലയാള സിനിമ മാത്രമാണ് മീനയ്ക്ക് ആശ്വാസം. ഇങ്ങിനെ മീനയഭിനയിച്ച ഫ്രണ്ട്സ് എന്ന പടത്തിന്റെ സെറ്റില്‍ വെച്ചാണ് ജ-യറാമിനും മീനയ്ക്കുമിടയില്‍ സൗഹൃദം മൊട്ടിട്ടതത്രെ.

ഈ സൗഹൃദം പ്രേമത്തിലേക്ക് നീങ്ങിയത് കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത പാറയെന്ന തമിഴ് ചിത്രത്തിന്റെ സെറ്റില്‍വച്ചാണത്രെ. ജയറാമും മീനയുമാണ് പാറയിലെ ഉപനായകനും ഉപനായികയും. സെറ്റില്‍ ഇവരുടെ പ്രണയകേളികള്‍ അതിരുവിടുകയാണെന്ന് കേള്‍ക്കുന്നു.ഇതിന്റെ പേരില്‍ പാര്‍വതി ജ-യറാമുമായി വഴക്കുണ്ടാക്കിയതായും തമിഴ് പ്രസിദ്ധീകരണങ്ങള്‍ പറയുന്നു. അങ്ങിനെ ഇവരുടെ കുടുംബകലഹം അങ്ങാടിപ്പാട്ടായിക്കഴിഞ്ഞുവത്രെ.

ഇപ്പോള്‍ ജയറാമിനെ കണ്‍ട്രോള്‍ ചെയ്യാന്‍ പാര്‍വതി ഇറങ്ങിയിരിക്കുകയാണ്. പണ്ടത്തെ ലൈഫ്ബോയി പരസ്യം പോലെ എവിടെ ജയറാമുണ്ടോ അവിടെ പാര്‍വതിയുമുണ്ട്. ജ-യറാം അഭിനയിക്കുന്ന പടങ്ങളുടെ സെറ്റിലെല്ലാം ഇപ്പോള്‍ പാര്‍വതിയും ഹാജരാണ്. മോഹന്‍ലാലിന്റെ അഭിനയജ-ീവിതത്തിന്റെ 25-ാം വാര്‍ഷികമായ തിരനോട്ടത്തില്‍ മീനയുടെ ഡാന്‍സുണ്ടായിരുന്നു. ഈ പരിപാടിയില്‍ സംബന്ധിക്കാന്‍ ജ-യറാമെത്തിയപ്പോള്‍ കൂടെ പാര്‍വതിയും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X