ദിലീപിന്റെ കാലം പോണ പോക്കേ
ദിലീപിന്റെ കാലം പോണ പോക്കേ
രണ്ട് മാസം മുമ്പത്തെ കഥ അറിയില്ലേ? നിര്‍മ്മാതാക്കള്‍ ഇറങ്ങിനടന്ന് വേട്ടയാടുകയായിരുന്നു ദിലീപിനെ. വണ്ടിചെക്ക് നല്‍കിയതിന് ദിലീപ് നല്‍കിയ കേസിലല്ലേ നിര്‍മ്മാതാവ് ദിനേശ് പണിക്കര്‍ അറസ്റിലായത്. അതിന് നിര്‍മ്മാതാക്കള്‍ ദിലീപിനെ കണ്ടാല്‍ തല്ലാന്‍ നടക്കുകയായിരുന്നു ! !
തീര്‍ന്നില്ലല്ലോ ഒരൊറ്റ പടം പിടിത്തക്കാരന്‍ പോലും ദിലീപിനെ വച്ച് പടം പിടിച്ചുപോകരുതെന്ന് എല്ലാ നിര്‍മ്മാതാക്കള്‍ക്കും വാറോല നല്‍കാനും അവരുടെ കരുത്തുറ്റ സംഘടന തയ്യാറായി. ഇതിന് ചൂട്ടുപിടിയ്ക്കാന്‍ വിതരണക്കാരും തീയറ്റര്‍ ഉടമകളും ഒക്കെ അന്ന് തയ്യാറായിരുന്നു എന്നത് വേറെ കഥ.
ഇന്നും നിര്‍മ്മാതാക്കള്‍ ദിലീപിനെ വേട്ടയാടുകയാണ്. പക്ഷേ തല്ലാനോ കോടതി കേറ്റാനോ വിലക്ക് കല്പിയ്ക്കാനോ ഒന്നുമല്ലെന്ന് മാത്രം. ഡേറ്റ് കിട്ടുമോ എന്ന് അറിയാന്‍ വേണ്ടി മാത്രം. കാരണമെന്തെന്നോ? കഥ മാറി. കാരണമോ മീശ മാധവന്‍. മീശമാധവന്‍ വന്‍ വിജയം കൊയ്ത് തീയറ്ററുകളില്‍ ഇപ്പോഴും കളിയ്ക്കുകയാണ്.
സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തൃശൂരില്‍ പണിത പുതിയ ഓഫീസ് ഉത്ഘാടനം ചെയ്യാന്‍ വിളിച്ചത് ആരെയെന്നോ? സാക്ഷാല്‍ മീശമാധവന്‍ ദിലീപിനെ. ദിലീപ് മടിച്ചില്ല. ഉത്ഘാടനത്തിന് പോയി. നല്ലകുട്ടിയായി കൈയടിയ്ക്കിടയില്‍ നിലവിളക്ക് കത്തിച്ച് ഉത്ഘാടനവും നടത്തി.
ചടങ്ങില്‍ നിര്‍മ്മാതാക്കളും സംവിധായകരും ഉണ്ടായിരുന്നെന്നത് വേറെ കഥ. മാത്രമല്ല പല നിര്‍മ്മാതാക്കളും രഹസ്യമായും പരസ്യമായും ഡേറ്റും ചോദിച്ച് ദിലീപിന്റെ ചുറ്റും കൂടിയതായാണ് വാര്‍ത്ത


Click it and Unblock the Notifications