പത്മപ്രിയയുടെ ആരാധകന്‍ ജയിലില്‍!
ആരാധകര്‍ സൂക്ഷിക്കുക. നടിമാരോട് ആരാധന മൂത്ത് കടുംകൈകള്‍ക്കു മുതിര്‍ന്നാല്‍ ജയിലിലെ സുഖവാസമായിരിക്കും ഫലം. പ്രത്യേകിച്ചും പത്മപ്രിയയെ പോലുള്ള നടിമാരോട് തല തിരിഞ്ഞ ആരാധന കാട്ടാതിരിക്കുന്നതാണ് ആരാധകരുടെ തടിക്കു നല്ലത്.
മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ പ്രിയനായികയാണ് പത്മപ്രിയ ഇപ്പോള്‍. കൈയില്‍ ഒരു പിടി ചിത്രങ്ങള്‍...അഭിനയച്ചതില്‍ ചിലതൊക്കെ സൂപ്പര്‍ഹിറ്റ്... താരമൂല്യമേറിയപ്പോള്‍ ആരാധകരുടെ എണ്ണവുമേറി.
മാന്യനായ ആരാധകനോട് പത്മപ്രിയയും അല്പം മാന്യത കാണിച്ചതാണ് വിനയായത്. അധ്യാപകനായ ആരാധകനോട് പത്മപ്രിയക്ക് അല്പം ബഹുമാനമൊക്കെ തോന്നി. പത്മപ്രിയയുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്തിയ ആരാധകന്‍ നടിക്ക് സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. നല്ലൊരു എസ്എംഎസ് ബന്ധമായാണ് പത്മപ്രിയ അതിനെ കണ്ടത്.
പക്ഷേ സന്ദേശങ്ങളുടെ നിറം മാറാന്‍ അധികം വൈകിയില്ല. ഒരു ദിവസം പത്മപ്രിയയോട് ആരാധകന്‍ തന്റെ മനസ് തുറന്നു. പത്മപ്രിയയോട് അയാള്‍ക്ക് കലശലായ പ്രണയമാണ്! അധ്യാപകനായ ആരാധകനോടുള്ള ബഹുമാനം കണക്കിലെടുത്ത് ആ സന്ദേശം വലിയൊരു പ്രശ്നമാക്കേണ്ടതില്ലെന്ന് പത്മപ്രിയക്ക് തോന്നി.
എന്നാല്‍ ഗുരുതരമായ പ്രതികരണങ്ങളൊന്നും പത്മപ്രിയയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നു കണ്ടപ്പോള്‍ അധ്യാപക ആരാധകനു ഉത്സാഹമേറി. പ്രണയ പരവശനായ കാമുകന്‍ നടിക്ക് അശ്ലീല സന്ദേശമയക്കാന്‍ തുടങ്ങി. തനിക്ക് നടിയെ നേരില്‍ കാണണമെന്നും കാമുകന്‍ അഭ്യര്‍ത്ഥിച്ചു.
പ്രശ്നം പിടിവിട്ടുപോയെന്ന് പത്മപ്രിയക്കു ബോധ്യമായതോടെ നടി ഒട്ടും താമസിച്ചില്ല. പൊലീസിനെ വിരമറിയിച്ചു. അധ്യാപക ആരാധകനെ പൊലീസ് പൊക്കുകയും ചെയ്തു. ആരാധനയില്‍ അശ്ലീലം പാടില്ലെന്ന് ജയിലിലെ സുഖവാസത്തിനിടയില്‍ അധ്യാപകനെ പൊലീസ് ശരിക്കും പഠിപ്പിച്ചു.


Click it and Unblock the Notifications